Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വൈദ്യുതിലൈനിൽ വീണ മരച്ചില്ല നീക്കാൻ 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായി

text_fields
bookmark_border
വീട്ടുടമ നൽകിയ പരാതിയെ തുടർന്നാണ് പിടിയിലായത്
വൈദ്യുതിലൈനിൽ വീണ മരച്ചില്ല നീക്കാൻ 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായി
cancel

മംഗളൂരു: വൈദ്യുതി ലൈനിൽ വീണ മരച്ചില്ല നീക്കാൻ 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ 'മെസ്കോം' ജീവനക്കാരനെ ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തു. ലൈൻമാൻ കെ.ആർ രമേശ് (28) ആണ് അറസ്റ്റിലായത്.

മഴക്കാലത്ത് ലൈനിന് സമീപത്തെ തടസ്സങ്ങൾ നീക്കാൻ നിയോഗിച്ച ജീവനക്കാരിൽ ഒരാളാണ് രമേശ്. ബൈന്തൂരിലെ വീട്ടുവളപ്പിൽനിന്ന് ലൈനിലേക്ക് പൊട്ടിവീണ മരച്ചില്ല നീക്കാൻ ഇയാൾ പണം ആവശ്യപ്പെടുകയായിരുന്നു.

വീട്ടുടമ നൽകിയ പരാതിയനുസരിച്ച് ലോകായുക്ത മംഗളൂരു ഡിവിഷൻ ഒരുക്കിയ വലയിൽ ലൈൻമാൻ കുടുങ്ങുകയായിരുന്നു. കൈക്കൂലി വാങ്ങുന്നതിനിടെ യാണ് ഇയാൾ പിടിയിലായത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - lineman arrested for taking bribe
Next Story