‘ലൈറ്റ് അപോൺ ലൈറ്റ്’ യൂത്ത് മീറ്റ് സംഘടിപ്പിച്ചു
text_fieldsഎസ്.ഐ.ഒ-ജി.ഐ.ഒ യൂത്ത് മീറ്റിൽ എസ്.ഐ.ഒ കേരള ബംഗളൂരു ചാപ്റ്റർ പ്രസിഡന്റ് ബാബിൽ സിദ്ദീഖ് സംസാരിക്കുന്നു
ബംഗളൂരു: എസ്.ഐ.ഒ-ജി.ഐ.ഒ സംയുക്താഭിമുഖ്യത്തിൽ ‘ലൈറ്റ് അപോൺ ലൈറ്റ്’ യൂത്ത് മീറ്റ് മാറത്തഹള്ളിയിലെ എഡിഫിസ് ബാങ്ക്വറ്റ് ഹാളിൽ നടന്നു. എസ്.ഐ.ഒ പ്രസിഡന്റ് ബാബിൽ സിദ്ദീഖ് ആമുഖഭാഷണം നിർവഹിച്ചു. ജമാഅത്തെ ഇസ്ലാമി കേരള ബംഗളൂരു മേഖല വൈസ് പ്രസിഡന്റ് ഷമീർ മുഹമ്മദ് ആശംസ നേർന്നു.
250ഓളം വിദ്യാർഥികൾ പങ്കെടുത്ത പരിപാടിയിൽ മുഖ്യാതിഥികളായി ജമാഅത്തെ ഇസ്ലാമി കർണാടക സെക്രട്ടറി ഡോ. താഹ മതീൻ, ജി.ഐ.ഒ കേരള ജനറൽ സെക്രട്ടറി അഫ്ര ശിഹാബ്, എസ്.ഐ.ഒ കേരള സെക്രട്ടറി മിസ്അബ് ഷിബിലി എന്നിവർ വിദ്യാർഥികളോട് സംവദിച്ചു. എസ്.ഐ.ഒ ബംഗളൂരു ജനറൽ സെക്രട്ടറി ഫഹദ് സ്വാഗതവും ജി.ഐ.ഒ ബംഗളൂരു പ്രസിഡന്റ് മർയം ഉമർ നന്ദിയും പറഞ്ഞു.

