Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഓ​ടു​ന്ന ബ​സി​ന്റെ...

ഓ​ടു​ന്ന ബ​സി​ന്റെ ജ​നാ​ല വ​ഴി ചാ​ടി​യ യാ​ത്ര​ക്കാ​ര​ന്റെ ജീ​വ​ൻ ര​ക്ഷി​ച്ചു

text_fields
bookmark_border
R. rajikumar
cancel
camera_alt

ആ​ർ.​റ​ജി​കു​മാ​ർ

ബം​ഗ​ളൂ​രു: കെ.​എ​സ്.​ആ​ർ.​ടി.​സി ജീ​വ​ന​ക്കാ​ര​ന്റെ മ​ന​സ്സാ​ന്നി​ധ്യം ഓ​ടു​ന്ന ബ​സി​ന്റെ ജ​നാ​ല വ​ഴി ചാ​ടി​യ യാ​ത്ര​ക്കാ​ര​ന്റെ ജീ​വ​ൻ ര​ക്ഷി​ച്ചു. മൈ​സൂ​രു​വി​ൽ ജോ​ലി ചെ​യ്യു​ന്ന കേ​ര​ള ആ​ർ.​ടി.​സി സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ ആ​ർ.​റ​ജി​കു​മാ​റാ​ണ് മ​ല​പ്പു​റം വ​ഴി​ക്ക​ട​വ് സ്വ​ദേ​ശി​ക്ക് ര​ക്ഷ​ക​നാ​യ​ത്. ഒ​പ്പം ഡ്രൈ​വ​റു​ടെ​യും ക​ണ്ട​ക്ട​റു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ലും താ​ങ്ങാ​യി. ചൊ​വ്വാ​ഴ്ച ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് ഗു​രു​വാ​യൂ​രി​ലേ​ക്ക് പു​റ​പ്പെ​ട്ട കെ.​എ​സ് 066 ബ​സി​ൽ സീ​റ്റ് റി​സ​ർ​വ് ചെ​യ്ത് യാ​ത്ര ചെ​യ്ത യു​വാ​വ് മാ​ന​സി​ക വി​ഭ്രാ​ന്തി കാ​ട്ടു​ക​യും രാ​ത്രി വ​ന​പാ​ത​യി​ലൂ​ടെ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ന്‍റെ ജ​നാ​ല​വ​ഴി പു​റ​ത്തേ​ക്ക് ചാ​ടു​ക​യു​മാ​യി​രു​ന്നു. ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട അ​തേ ബ​സി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന റ​ജി​കു​മാ​ർ ത​ൽ​ക്ഷ​ണം യു​വാ​വി​ന്‍റെ കാ​ലി​ൽ ക​ട​ന്നു​പി​ടി​ച്ചു. കാ​ൽ ഒ​ഴി​കെ മു​ഴു​വ​ൻ ശ​രീ​ര​ഭാ​ഗ​ങ്ങ​ളും ബ​സി​ന് വെ​ളി​യി​ലാ​യ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ബ​ഹ​ളം കേ​ട്ട ഡ്രൈ​വ​ർ സെ​ബാ​സ്റ്റ്യ​ൻ തോ​മ​സ് ഉ​ട​ൻ ബ​സ് നി​ർ​ത്തി. ക​ണ്ട​ക്ട​ർ ബി​പി​നോ​ടൊ​പ്പം മ​റ്റു യാ​ത്ര​ക്കാ​രും പു​റ​ത്തി​റ​ങ്ങി റെ​ജി കു​മാ​റി​ന്‍റെ പി​ടി​ത്ത​ത്തി​ൽ ത​ല​കീ​ഴാ​യി തൂ​ങ്ങി​ക്കി​ട​ന്ന യു​വാ​വി​നെ എ​ടു​ത്ത് ബ​സി​ൽ ക​യ​റ്റി. ക​ണ്ട​ക്ട​ർ യാ​ത്ര​ക്കാ​ര​ന്റെ വീ​ട്ടി​ൽ വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ച് വ​ഴി​ക്ക​ട​വ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ പി​താ​വി​ന്റെ കൈ​യി​ൽ യു​വാ​വി​നെ ഏ​ൽ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bussaved life
News Summary - life of the passenger who jumped through the window of the moving bus was saved
Next Story