ലൈബ്രറി പുസ്തക വിതരണവും സാംസ്കാരിക സമ്മേളനവും
text_fieldsബംഗളൂരു: കേരള സമാജത്തിന്റെ കീഴിൽ സഞ്ചരിക്കുന്ന ലൈബ്രറി പ്രവർത്തനം ആരംഭിക്കും. വായനശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ വായനക്കാർക്ക് പുസ്തകങ്ങൾ വീട്ടിൽ എത്തിച്ചുകൊടുക്കുന്ന പദ്ധതിക്കാണ് തുടക്കം കുറിക്കുന്നത്. ഇന്ദിര നഗർ കേരളസമാജം ഓഫിസ് കേന്ദ്രമായി പ്രവർത്തിക്കുന്ന ലൈബ്രറിയിൽനിന്നുള്ള പുസ്തക വിതരണ ഉദ്ഘാടനവും സാംസ്കാരിക സമ്മേളനവും ഞായറാഴ്ച രാവിലെ 11ന് ഇന്ദിരാനഗർ കൈരളി നികേതൻ കാമ്പസിൽ നടക്കും.
പ്രശസ്ത സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. കേരളസമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. ബാംഗ്ലൂരിലെ പ്രശസ്തരായ എഴുത്തുകാരും സാംസ്കാരിക സംഘടനാ പ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കുമെന്ന് കേരളസമാജം ജനറൽ സെക്രട്ടറി റജി കുമാർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

