Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightയുദ്ധം തുടങ്ങിയവർ...

യുദ്ധം തുടങ്ങിയവർ തന്നെ അത് അവസാനിപ്പിക്കട്ടെ; ലോകത്ത് സമാധാനം പുലരാൻ പ്രാർഥിക്കാം - സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ

text_fields
bookmark_border
യുദ്ധം തുടങ്ങിയവർ തന്നെ അത് അവസാനിപ്പിക്കട്ടെ; ലോകത്ത് സമാധാനം പുലരാൻ പ്രാർഥിക്കാം - സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ
cancel
camera_alt

ഓ​ൾ ഇ​ന്ത്യ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഗ്രാ​ൻ​ഡ് ഇ​ഫ്താ​ർ സം​ഗ​മം

പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ബം​ഗ​ളൂ​രു: ഗ​ൾ​ഫ് മേ​ഖ​ല​യി​ലു​ൾ​പ്പെ​ടെ നി​ല​നി​ൽ​ക്കു​ന്ന യു​ദ്ധാ​ന്ത​രീ​ക്ഷം ഏ​റെ വേ​ദ​നാ​ജ​ന​ക​മാ​ണെ​ന്നും അ​ധി​കാ​ര​മോ​ഹ​ങ്ങ​ൾ ന​ട​ത്തു​ന്ന പോ​രാ​ട്ട​ങ്ങ​ളി​ൽ എ​ന്നും ഇ​ര​യാ​ക്ക​പ്പെ​ടു​ന്ന​ത് നി​ഷ്ക​ള​ങ്ക മ​നു​ഷ്യ​രാ​ണെ​ന്നും പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ. യു​ദ്ധ​ത്തി​ന് ഭാ​ഷ​യോ, വ​ര്‍ണ​മോ, മ​ത​മോ ഇ​ല്ല. യു​ദ്ധം മ​ത​ത്തി​ന​തീ​ത​മാ​ണ്. യു​ദ്ധം വി​ത​ക്കു​ന്ന​വ​ർ ത​ന്നെ അ​ത് അ​വ​സാ​നി​പ്പി​ക്കാ​ൻ മു​ൻ​കൈ​യെ​ടു​ക്ക​ണം. ലോ​കം സ​മാ​ധാ​ന​ത്തി​ലേ​ക്ക് എ​ത്ര​യും വേ​ഗം മ​ട​ങ്ങി​യെ​ത്താ​ൻ ന​മു​ക്ക് പ്രാ​ർ​ഥി​ക്കാം- അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

ഓ​ൾ ഇ​ന്ത്യ കെ.​എം.​സി.​സി ബം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പാ​ല​സ് ഗ്രൗ​ണ്ടി​ലെ വൈ​റ്റ് പെ​റ്റ​ൽ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഗ്രാ​ൻ​ഡ് ഇ​ഫ്താ​ർ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ത്മ​സം​സ്ക​ര​ണ​ത്തി​ന്‍റെ​യും ക്ഷ​മ​യു​ടെ​യും മാ​സ​മാ​യ റ​മ​ദാ​ൻ മ​നു​ഷ്യ​നെ സ​ഹ​ജീ​വി​ക​ളോ​ട് കൂ​ടു​ത​ൽ ക​രു​ണ​യു​ള്ള​വ​നാ​ക്കി മാ​റ്റു​ന്നു​വെ​ന്ന് ത​ങ്ങ​ൾ ഓ​ർ​മി​പ്പി​ച്ചു. വി​ശ​പ്പും ദാ​ഹ​വും അ​നു​ഭ​വി​ച്ച​റി​യു​ന്ന​തി​ലൂ​ടെ പാ​വ​പ്പെ​ട്ട​വ​ന്‍റെ വേ​ദ​ന തി​രി​ച്ച​റി​യാ​നാ​ണ് നോ​മ്പ് ന​മ്മെ പ​ഠി​പ്പി​ക്കു​ന്ന​ത്. എ.​ഐ.​കെ.​എം.​സി.​സി ബം​ഗ​ളൂ​രു പ്ര​സി​ഡ​ന്‍റ് ടി. ​ഉ​സ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 5000ത്തോ​ളം ആ​ളു​ക​ൾ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു. സു​ലൈ​മാ​ൻ മേ​ല്‍പ​ത്തൂ​ർ റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണ​വും അ​നി​ൽ മു​ഹ​മ്മ​ദ്‌ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. 50 ലേ​റെ വ്യ​ത​സ്ത രാ​ജ്യ​ങ്ങ​ളി​ല്‍ വ്യ​ത്യ​സ്ത രൂ​പ​ത്തി​ലും ഭാ​വ​ത്തി​ലും കെ.​എം.​സി.​സി പ്ര​വ​ര്‍ത്തി​ക്കു​ന്നു. ബം​ഗ​ളൂ​രു​വി​ലെ സേ​വ​നം എ​ല്ലാ​വ​ര്‍ക്കും മാ​തൃ​ക​യാ​ണ്.

ഖു​ര്‍ ആ​നി​ന്‍റെ പ്ര​യോ​ഗ​ങ്ങ​ള്‍ മ​നോ​ഹ​ര​മാ​യി പ​ഠി​ക്ക​ണം. മ​നു​ഷ്യ​ത്വം ന​ഷ്ട​പ്പെ​ട​രു​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ്ഥാ​നം മ​നു​ഷ്യ​നാ​യി​രി​ക്കു​ക എ​ന്ന​താ​ണ്. ആ​ത്മാ​വി​നെ ശു​ദ്ധീ​ക​രി​ച്ച​വ​ന്‍ വി​ജ​യി​ച്ചു​വെ​ന്നും സു​ലൈ​മാ​ൻ മേ​ല്‍പ​ത്തൂ​ർ പ​റ​ഞ്ഞു. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മാ​തൃ​ക​യാ​യ അ​ന്ത​രി​ച്ച പ്ര​മു​ഖ വ്യ​വ​സാ​യി പി.​എ. ഇ​ബ്രാ​ഹിം ഹാ​ജി​യു​ടെ സ്മ​ര​ണ​ക്കാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബം ന​ൽ​കി​യ അ​ത്യാ​ധു​നി​ക ഐ.​സി.​യു/​എ​ൻ.​ഐ.​സി​യു ഡി-​ലെ​വ​ൽ ആം​ബു​ല​ൻ​സ് ച​ട​ങ്ങി​ൽ സാ​ദി​ഖ​ലി ത​ങ്ങ​ൾ നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. ഇ​ബ്രാ​ഹിം ഹാ​ജി​യു​ടെ മ​ക​ൻ പി.​എ. അ​ബ്ദു​ള്ള ഇ​ബ്രാ​ഹിം താ​ക്കോ​ൽ കൈ​മാ​റി. കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കേ​വ​ലം പ്ര​സം​ഗ​ത്തി​ല​ല്ല മ​റി​ച്ച് പ്ര​വൃ​ത്തി​യി​ലാ​ണ് കാ​ണി​ക്കേ​ണ്ട​തെ​ന്ന വ​ലി​യ സ​ന്ദേ​ശ​മാ​ണ് ഇ​തി​ലൂ​ടെ എ.​ഐ.​കെ.​എം.​സി.​സി ന​ൽ​കു​ന്ന​തെ​ന്നും ത​ങ്ങ​ൾ കൂ​ട്ടി​ച്ചെ​ർ​ത്തു. പാ​ണ​ക്കാ​ട് സ​യ്യി​ദ് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ വേ​ർ​പാ​ടി​ന്‍റെ നാ​ലാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​വും ച​ട​ങ്ങി​ൽ ന​ട​ന്നു.

മു​നി​സി​പ്പ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ മ​ന്ത്രി റ​ഹീം ഖാ​ൻ, ക​ർ​ണാ​ട​ക നി​യ​മ​സ​ഭ സ്പീ​ക്ക​ർ യു.​ടി. ഖാ​ദ​ർ, മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി ന​സീ​ർ അ​ഹ​മ്മ​ദ്, ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ ചീ​ഫ് വി​പ് സ​ലീം അ​ഹ​മ്മ​ദ്, എം.​എ​ൽ.​സി, ഡോ. ​പി.​സി. ജാ​ഫ​ർ ഐ.​എ.​എ​സ്, എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി സം​സാ​രി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വ് പു​ല​ർ​ത്തി​യ ഡോ. ​വി​കാ​സ്, അ​ഡ്വ. ഇ​ല്യാ​സ്, പി.​കെ. ഷ​ക്കീ​ർ, കാ​ഷി​ഫ് പാ​ഷ, കാ​സ​ർ​ഗോ​ഡ് മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ കെ.​എം. ഹ​നീ​ഫ്, സോ​മ​യ്യ, മ​ധു എ​ന്നി​വ​രെ മെ​മ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു. വി​ദ്യാ​ര്‍ഥി​ക​ൾ​ക്കാ​യി സോ​ഷ്യ​ൽ എം​പ​വ​ർ​മെ​ന്‍റ് മി​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ച്ച ഫ്യൂ​ഷ​ൻ സ്റ്റു​ഡ​ന്‍റ്സ് ക്യാ​മ്പ് ശ്ര​ദ്ധേ​യ​മാ​യി. ഷാ​ജി ഖാ​ലി​ദ്, എം. ​ഹ​നീ​ഫ്, അ​ബ്ദു​ല്ല ഇ​ബ്രാ​ഹീം, സി​റാ​ജ് സേ​ട്ട്, ജാ​ഫ​ര്‍ ഖാ​ന്‍ , നാ​സ​ര്‍ നീ​ല​സാ​ന്ദ്ര, സ​ത്യ​ന്‍ പു​ത്തൂ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ. നൗ​ഷാ​ദ് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ഡോ. ​എം.​എ. അ​മീ​റ​ലി ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsmetroWarpeace
News Summary - Let the war-mongers themselves end it; let us pray for peace in the world - Syed Sadiqali Shihab Thangal
Next Story