Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightജ​ന​ങ്ങ​ൾ യ​ഥാ​ർ​ഥ...

ജ​ന​ങ്ങ​ൾ യ​ഥാ​ർ​ഥ പ്ര​തി​പ​ക്ഷ​മാ​വു​ക -പ്ര​കാ​ശ്​ രാ​ജ്​

text_fields
bookmark_border
prakash raj speaks at hubballi metropolis hotel
cancel
camera_alt

ഹു​ബ്ബ​ള്ളി മെ​ട്രോ​പോ​ളി​സ്​ ഹോ​ട്ട​ലി​ൽ ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ സ​മി​തി സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ ന​ട​നും ആ​ക്ടി​വി​സ്റ്റു​മാ​യ പ്ര​കാ​ശ്​ രാ​ജ്​ സം​സാ​രി​ക്കു​ന്നു

ബം​ഗ​ളൂ​രു: ജ​ന​ങ്ങ​ൾ സ്ഥി​രം പ്ര​തി​പ​ക്ഷ​മാ​യി മാ​റ​ണ​മെ​ന്ന്​ ന​ട​നും ആ​ക്ടി​വി​സ്റ്റു​മാ​യ പ്ര​കാ​ശ്​ രാ​ജ്​ പ​റ​ഞ്ഞു. ഹു​ബ്ബ​ള്ളി മെ​ട്രോ​പോ​ളി​സ്​ ഹോ​ട്ട​ലി​ൽ ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ സ​മി​തി സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ഭി​ന​വ മ​ഹാ​പ്ര​ഭു​വാ​യ ന​രേ​ന്ദ്ര മോ​ദി, രാ​മ​ക്ഷേ​ത്ര ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ക്കാ​ത്ത​വ​ർ രാ​മ​ക്ഷേ​ത്ര​ത്തി​ന്​ എ​തി​രാ​ണെ​ന്ന്​ പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു. അ​ങ്ങ​നെ​യെ​ങ്കി​ൽ പ്ര​തി​ഷ്​​ഠ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ക്കാ​തി​രു​ന്ന ബി.​ജെ.​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ഡ്ഡ​യും ഈ ​ഗ​ണ​ത്തി​ലു​ൾ​പ്പെ​ടു​മോ എ​ന്ന്​ പ്ര​കാ​ശ്​ രാ​ജ്​ ചോ​ദി​ച്ചു.

അ​സം​ബ​ന്ധ​ങ്ങ​ളാ​ണ്​ മോ​ദി പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. മോ​ദി​യു​ടെ ഇ​മേ​ജി​നെ​യ​ല്ല ജ​നം നോ​ക്കേ​ണ്ട​ത്. ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തെ മോ​ദി സ​ർ​ക്കാ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യാ​ണ്. ഈ ​ദേ​ശം ന​മ്മു​ടേ​താ​ണ്. ഈ ​തെ​ര​ഞ്ഞെ​ടു​പ്പ്​ ന​മ്മു​ടേ​താ​ണ്. രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ വ​രു​ക​യും പോ​വു​ക​യും ചെ​യ്യും. ന​മ്മ​ൾ സ്ഥി​രം പ്ര​തി​പ​ക്ഷ​മാ​യി മാ​റേ​ണ്ട​തു​ണ്ടെ​ന്നും ​പ​റ​ഞ്ഞു. ഭാ​ഷാ പ്ര​വ​ർ​ത്ത​ക​നും ആ​ക്ടി​വി​സ്റ്റു​മാ​യ പ​ത്മ​ശ്രീ ഗ​ണേ​ഷ്​ ദേ​വി​യും പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PeoplePrakash RajMetro news
News Summary - Let the people be the real opposition says Prakash Raj
Next Story