എലിപ്പനി: കര്‍ണാടകയില്‍ 372 കേസുകള്‍ സ്ഥിരീകരിച്ചു
text_fieldsബംഗളൂരു: സംസ്ഥാനത്ത് എലിപ്പനി കേസുകളിൽ വര്‍ധന. ഈ വര്‍ഷം ഇതുവരെ 372 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഓരോ ആഴ്ചയും ആറോ ഏഴോ കേസുകള്‍ വീതം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ജനുവരിമുതല്‍ ഏപ്രില്‍വരെ 3163 പേരില്‍ എലിപ്പനി ലക്ഷണങ്ങള്‍ കണ്ടെത്തിയതായും ഇവയില്‍ 372 എണ്ണം പോസിറ്റീവ് ആയിരുന്നുവെന്നും ആരോഗ്യവകുപ്പ് ജോയന്റ് ഡയറക്ടർ ഡോ. അന്‍സാര്‍ അഹമ്മദ് പറഞ്ഞു.ലെപ്റ്റോസ്പിറോസിസ് എന്നറിയപ്പെടുന്ന എലിപ്പനി മുഖ്യമായും എലികളാണ് പരത്തുന്നത്.
രോഗബാധിതരായ എലികളുടെ മലം, മൂത്രം, ഉമിനീര്, ശരീരദ്രവം എന്നിവ മനുഷ്യരുടെ ശരീരത്തിലെത്തുമ്പോഴാണ് പനിയുണ്ടാവുന്നത്. ശക്തമായ പനി, തലവേദന, കണ്ണുകള്‍ക്ക് ചുവപ്പ് നിറം, ഛർദി, ശരീരവേദന, ചൊറിച്ചില്‍ എന്നിവയാണ് ലക്ഷണങ്ങള്‍. വീടുകളില്‍ ശുചിത്വം പാലിക്കുക, ഭക്ഷണസാധനങ്ങള്‍ വലിച്ചെറിയാതിരിക്കുക, ചൂടുവെള്ളം ഉപയോഗിക്കുക എന്നിവ പാലിച്ചാല്‍ എലിപ്പനി പടരുന്നത് നിയന്ത്രണവിധേയമാക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

