‘ലാപാജെരിയ’ പുസ്തക പരിചയവും ഒ.എൻ.വി സ്മൃതിയും
text_fieldsകഥായാനം പരിപാടിയിൽ ഡോ. മിനി പ്രസാദ് മുഖ്യപ്രഭാഷണം നിർവഹിക്കുന്നു
ബംഗളൂരു: ബംഗളൂരുവിലെ എഴുത്തുകാരിയായ രമാ പിഷാരടിയുടെ ‘ലാപാജെരിയ’ എന്ന കഥാസമാഹാരത്തിന്റെ ചർച്ചയും നാടകാവതരണവും ചേർന്നുള്ള കഥായാനം പരിപാടി ഇന്ദിരാനഗർ റോട്ടറി ഹാളിൽ നടന്നു. കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവ് സുധാകരൻ ഉദ്ഘാടനം നിർവഹിച്ചു. പ്രശസ്ത നിരൂപക ഡോ. മിനി പ്രസാദ് മുഖ്യപ്രഭാഷണം നിർവഹിച്ചു.
ബംഗളൂരുവിലെ എഴുത്തുകാരായ കെ. കവിതയെയും വി.ആർ. ഹർഷനെയും ചടങ്ങിൽ ആദരിച്ചു. ലാപാജെരിയ കഥാസമാഹാരത്തിലെ നാല് കഥകൾ കോർത്തിണക്കി അനിൽ തിരുമംഗലം സംവിധാനം ചെയ്ത് ലോക് ഡൗൺ ആർട്ട് വർക്സ് അവതരിപ്പിവ്വ ‘കോപ്പിഹ്യൂ എന്ന നാടകത്തിൽ ബിഷ്ണു, കല്യാണി മേനോൻ, റെജി മംഗലത്ത്, റിത്വിക് സുജയൻ, രേതദ്വയ ശശികുമാർ എന്നിവർ വേഷമിട്ടു. റൈറ്റേഴ്സ് ഫോറം ജോയിന്റ് സെക്രട്ടറി അനീസ് സി.സി.ഒ അതിഥിപരിചയം നിർവഹിച്ചു. മലയാളം മിഷൻ കർണ്ണാടക ചാപ്റ്റർ പ്രസിഡന്റ് കെ. ദാമോദരനും കെ.ടി. നന്ദകുമാറൂം കവിതകൾ ആലപിച്ചു. പുസ്തകചർച്ച ഉദ്ഘാടനം ചെയ്ത കെ.ആർ. കിഷോർ കഥകളുടെ വ്യത്യസ്തഭൂമികയും, വൈവിദ്ധ്യമാർന്ന കഥാപരിസരങ്ങളെയും കുറിച്ച് സംസാരിച്ചു. എഴുത്തുകാരായ കെ.ടി. ബ്രിജി, നവീന്. എസ്, ഡോ. പ്രേംരാജ് കെ.കെ എന്നിവർ കഥാസ്വാദനത്തിൽ പങ്കെടുത്തു. ഡോ. എം.എൻ.ആർ നായർ, കെ.എൻ. ലത, ഒ. വിശ്വനഥ്, ശ്രീലതാ മധു പയ്യന്നൂർ, മുഹമ്മദ് കുനിങ്ങാട്, ജെസ്സി ജോൺ എന്നിവർ സംസാരിച്ചു.
മലയാളം മിഷൻ കോ ഓഡിനേറ്ററായ മീര നാരായണൻ രചയിതാവുമായുള്ള മറുമൊഴിക്ക് നേതൃത്വം നൽകി. പ്രശസ്ത കവിയും ജ്ഞാനപീഠജേതാവുമായിരുന്ന ഒ.എൻ.വി കുറുപ്പിന് ജന്മദിനസ്മൃതിസമർപ്പണമായി ബാംഗ്ലൂർ കവിക്കൂട്ടം അവതരിപ്പിച്ച കവിയരങ്ങ് ഡോ. മിനി പ്രസാദ് ഉദ്ഘാടനം ചെയ്തു. കവികളായ ഡോ ടി.പി. വിനോദ്, ഇന്ദിരാബാലൻ, ഡോ. കെ.കെ സുധ, പദ്മനാഭൻ, സിന കെ.എസ്, ബിന്ദു പി. മേനോൻ, വിന്നി ഗംഗാധരൻ, നീതു കുറ്റിമാക്കൽ, രമ പിഷാരടി എന്നിവർ പങ്കെടുത്തു. സഹിതം, ലോക് ഡൗൺ ആർട്ട് വർക്സ്, ബാംഗ്ലൂർ കവിക്കൂട്ടം എന്നീ കൂട്ടായ്മകൾ സംയുക്തമായി അവതരിപ്പിച്ച പരിപാടിയിൽ ബംഗളൂരുവിലെ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ബാംഗ്ലൂർ മലായാളി റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ് ഫോറം സെക്രട്ടറിീ ശാന്തകുമാർ സ്വാഗതവും രമാ പിഷാരടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

