ലാൽബാഗ് പുഷ്പമേള; അംബേദ്കറുടെ ജീവിതം പ്രമേയമാകും
text_fieldsബംഗളൂരു: ആഗസ്റ്റ് എട്ടു മുതൽ ആഗസ്റ്റ് 19 വരെ ലാൽബാഗ് ബൊട്ടാനിക്കൽ ഗാർഡനിൽ നടക്കുന്ന സ്വാതന്ത്ര്യദിന പുഷ്പമേളയിൽ ഇത്തവണ ഭരണഘടന ശിൽപി ഡോ. ബി.ആർ. അംബേദ്കറുടെ ജീവിതം പ്രമേയമാവും.
ഹോർട്ടി കൾചർ വകുപ്പിന്റെ ആഭിമുഖ്യത്തിൽ 216ാമത് ഫ്ലവർ ഷോ ആണ് ഇത്തവണ അരങ്ങേറുന്നത്. അംബേദ്കറുടെ ജീവിത സംഭാവനകളെ പരിചയപ്പെടുത്തുന്ന പുഷ്പാലങ്കാരമായിരിക്കും ഇത്തവണത്തെ പ്രധാന ആകർഷണം. അംബേദ്കറുടെ ജീവിതയാത്രയെ പരിചയപ്പെടുത്തുന്ന വിഡിയോ പ്രദർശനവുമുണ്ടാകും.
ഇതിനായി പൂന്തോട്ടത്തിന്റെ വിവിധയിടങ്ങളിൽ എട്ടു വലിയ സ്ക്രീനുകളൊരുക്കുമെന്ന് ലാൽബാഗ് ബൊട്ടാനിക്കൽ ഗാർഡൻ ജോയന്റ് ഡയറക്ടർ എം. ജഗദീഷ് അറിയിച്ചു.

