കർണാടകയിലെ 116 ദ്വീപുകളെ ഭരണകൂടങ്ങൾ അവഗണിച്ചു -മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ
text_fieldsലക്ഷ്മി ഹെബ്ബാൾക്കർ
മംഗളൂരു: ഉഡുപ്പി ജില്ലയിലെ സെന്റ് മേരീസ് ദ്വീപ് ഉൾപ്പെടെ കർണാടകയിലെ 116 ദ്വീപുകളെ മാറിമാറി വന്ന ഭരണകൂടങ്ങൾ അവഗണിച്ചുവെന്ന് മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ പറഞ്ഞു. തിങ്കളാഴ്ച 77ാമത് റിപ്പബ്ലിക് ദിനാഘോഷ വേളയിൽ സെന്റ് മേരീസ് ദ്വീപിൽ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്ന മന്ത്രി.
ദ്വീപുകളിലെ അത്ഭുതകരമായ വിഭവങ്ങൾ ഉപയോഗപ്പെടുത്തുന്നതിൽ നമ്മൾ പരാജയദപ്പെട്ടു. തീരദേശ കർണാടകയിലെ ടൂറിസം വികസനം ചർച്ച ചെയ്യുന്നതിനായി മംഗളൂരുവിൽ ഒരു ദിവസം നീണ്ടുനിന്ന സമ്മേളനം നടന്നു. മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, എല്ലാ തീരദേശ ജില്ലകളിലെയും പ്രതിനിധികൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തതായും മന്ത്രി കൂട്ടിച്ചേർത്തു.
സർക്കാറിന്റെ സംരംഭത്തിന് ജനങ്ങൾ പിന്തുണ നൽകണം. തീരദേശ ജില്ലകളിലെ ടൂറിസം വിജയകരമാണെന്ന് ഉറപ്പാക്കാൻ ജനങ്ങളിൽനിന്ന് നിർദേശങ്ങളും മാർഗനിർദേശങ്ങളും ആവശ്യമുണ്ടെന്ന് ഹെബ്ബാൾക്കർ പറഞ്ഞു. ചന്നരാജ് ഹട്ടിഹോളി എം.എൽ.സി, കരാവലി വികസന ബോർഡ് പ്രസിഡന്റ് എം.എ. ഗഫൂർ, ജില്ല ഗാരന്റി സ്കീം ഇംപ്ലിമെന്റേഷൻ കമ്മിറ്റി പ്രസിഡന്റ് അശോക് കുമാർ കൊടവൂർ, ഡെപ്യൂട്ടി കമീഷണർ ടി.കെ. സ്വരൂപ, ജില്ല പഞ്ചായത്ത് സി.ഇ.ഒ പ്രതീക് ബയൽ, ശപാലീസ് സൂപ്രണ്ട് ഹരിറാം ശങ്കർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

