കുടുംബത്തെ ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി കൊല്ലാൻ ശ്രമിച്ച യുവതി അറസ്റ്റിൽ
text_fieldsചൈത്ര
ബംഗളൂരു: ഹാസൻ ജില്ലയിൽ ഭക്ഷണത്തിൽ ഉറക്ക ഗുളികകൾ ചേർത്ത് കുടുംബത്തെയും ഭർതൃവീട്ടുകാരെയും കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. ഹാസനിലെ ബേലൂർ താലൂക്കിൽ താമസിക്കുന്ന ചൈത്രയാണ് (32) പിടിയിലായത്.
11 വർഷം മുമ്പ് വിവാഹിതരായ ഈ ദമ്പതികൾക്ക് രണ്ട് ആൺമക്കളുണ്ട്. കാമുകനായ ശിവുവിന്റെ സഹായത്തോടെയാണ് ഭക്ഷണത്തിൽ ഉറക്കഗുളിക ചേർക്കാൻ തുടങ്ങിയതെന്ന് പൊലീസ് പറഞ്ഞു. കൊലപാതക ശ്രമം കണ്ടെത്തിയ ഭർത്താവ് ബേലൂരിലെ പൊലീസിൽ വിവരം അറിയിച്ചു.
മൂന്ന് വർഷമായി നിസ്സാരകാര്യങ്ങൾക്ക് ഇടക്കിടെ വഴക്കുകൾ ഉണ്ടാകുന്നതുമൂലം ഗജേന്ദ്രയും ചൈത്രയും തമ്മിലുള്ള ബന്ധം വഷളാകാൻ തുടങ്ങിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.