‘ലാചിത് ബൊർഫുകൻ’ പുസ്തക പ്രകാശനം
text_fieldsബംഗളൂരു: ലാചിത് ബൊർഫുകനെപ്പറ്റി അരൂപ് കുമാർ ദത്ത രചിച്ച ‘ബ്രേവ് ഹാർട്ട് ഓഫ് അസം- ലാചിത് ബൊർഫുകൻ’എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ 23 ഇന്ത്യൻ ഭാഷകളിലുള്ള വിവർത്തനങ്ങളുടെ പ്രകാശനം നടന്നു.
ഗുവാഹതിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പ്രകാശനം നിർവഹിച്ചു. പത്തനംതിട്ട ഏനാദിമംഗലം സ്വദേശിയും ബാംഗ്ലൂർ മലയാളിയുമായ എസ്. സലിംകുമാർ ആണ് മലയാള പരിഭാഷ നിർവഹിച്ചത്. ഗ്രന്ഥകാരനായ അരൂപ് കുമാർ ദത്തയെയും എല്ലാ ഭാഷകളിലെയും വിവർത്തകരെയും ചടങ്ങിൽ ആദരിച്ചു. പബ്ലിക്കേഷൻ ബോർഡ് ആസാം ആണ് 23 ഭാഷകളിൽ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

