കെ.വൈ.കെ കമ്പനി ബംഗളൂരുവിലും
text_fieldsബംഗളൂരു: കുടിവെള്ള ശുദ്ധീകരണം, വീടകങ്ങളിലെ വായുശുദ്ധീകരണം എന്നിവക്കായുള്ള ഉപകരണങ്ങൾ പുറത്തിറക്കുന്ന പ്രശസ്ത കമ്പനിയായ കെ.വൈ.കെ ബംഗളൂരുവിലും പ്രവർത്തനമാരംഭിക്കുന്നു. 40 വർഷം മുമ്പ് കൊറിയയിൽ തുടങ്ങി ഇന്ന് ലോകത്തിലെ 60ൽപരം രാജ്യങ്ങളിൽ പ്രവർത്തിച്ചു വരുന്ന ലോകപ്രശസ്തനായ വാട്ടർ സയന്റിസ്റ്റ് ഡോ.യ കിം യങിന്റെനേതൃത്വത്തിലുള്ള കമ്പനിയാണ് കൈ.വൈ.കെ. ബംഗളൂരു റെസിഡൻസി റോഡിലെ ഗോൾഡ് ടവറിന്റെ മൂന്നാം നിലയിലാണ് കെ.വൈ.കെ കർണാടകയുടെ ആസ്ഥാനം.
ബുധനാഴ്ച രാവിലെ 10.30ന് കർണാടക നിയമസഭ സ്പീക്കർ യു.ടി. ഖാദർ ഉദ്ഘാടനം നിർവഹിക്കും. എ.ഐ.കെ.എം.സി.സി പ്രസിഡന്റ് നൗഷാദ്, കെ.വൈ.കെ ഇന്ത്യ ഡയറക്ടർ അക്ഷിത് അഗർവാൾ, ഡയറക്ടർ ഓപറേഷൻസ് ഡോ. കാസിം ബരിയിൽ, ഡി.ജി.എം മുരളീധരൻ എന്നിവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

