കുന്ദലഹള്ളി കേരള സമാജം ക്വിസ് മത്സരം
text_fieldsപ്രതീകാത്മക ചിത്രം
ബംഗളൂരു: കുന്ദലഹള്ളി കേരള സമാജം സംഘടിപ്പിച്ച ഏഴാമത് മലയാളം ക്വിസ് മത്സരം ബെമൽ ലേഔട്ടിലെ കലാക്ഷേത്രയിൽ നടന്നു. കേരളത്തിന്റെ ചരിത്രം, സാഹിത്യം, സംഗീതം, കല, കായികം, രാഷ്ട്രീയം, വർത്തമാനകാല സംഭവങ്ങൾ എന്നിവ ഉൾപ്പെടുത്തി രണ്ടു ഘട്ടങ്ങളായാണ് മത്സരം സംഘടിപ്പിച്ചത്. അനിരുദ്ധ് മുരളി-ടി. സത്യൻ ടീം ഒന്നാം സ്ഥാനം നേടി.
സുജിത് നീലകണ്ഠൻ-വേണു ജനാർദനൻ ടീം രണ്ടും ജോബിൻ തോമസ്-പ്രാൺ ജോസ് ടീം മൂന്നും സ്ഥാനം നേടി. മറ്റുള്ളവർക്ക് പ്രോത്സാഹന സമ്മാനങ്ങളും ലഭിച്ചു. കണ്ണൂർ സ്വദേശിയും ബംഗളൂരു നിവാസിയുമായ രാജേഷ് കരിമ്പിൽ നേതൃത്വം നൽകി. കഴിഞ്ഞമാസം സംഘടിപ്പിച്ച എട്ടാമത് കെ.വി.ജി നമ്പ്യാർ സ്മാരക മലയാള കവിതാരചനാമത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ എൻ.കെ. ശാന്ത വിതരണം ചെയ്തു. സമാജം സെക്രട്ടറി അജിത് കോടോത്ത് സ്വാഗതവും പ്രസിഡന്റ് രജിത്ത് ചേനാരത്ത് നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.