കുന്ദലഹള്ളി കേരളസമാജം കന്നട ക്ലാസ് ഉദ്ഘാടനം
text_fieldsകുന്ദലഹള്ളി കേരളസമാജം നടത്തുന്ന കന്നട ക്ലാസിന്റെ ഉദ്ഘാടനം കന്നട വികസന അതോറിറ്റി ചെയർമാൻ ഡോ. പുരുഷോത്തമ ബിളിമലെ നിർവഹിച്ചപ്പോൾ
ബംഗളൂരു: കർണാടക സർക്കാറിന്റെ സഹായത്തോടെ കുന്ദലഹള്ളി കേരളസമാജം നടത്തുന്ന കന്നട ക്ലാസിന്റെ ഉദ്ഘാടനം വ്യാഴാഴ്ച വൈകീട്ട് കലാക്ഷേത്രയിൽ സംഘടിപ്പിച്ചു. കന്നട വികസന അതോറിറ്റി ചെയർമാൻ ഡോ. പുരുഷോത്തമ ബിളിമലെ ഉദ്ഘാടനം നിർവഹിച്ചു.
ഡോ. സന്തോഷ് ഹനഗല്ല ചടങ്ങിൽ പങ്കെടുത്തു. രാജീവ്, അജിത്ത്, കന്നട അധ്യാപകനായ കേശവമൂർത്തി എന്നിവർ സംസാരിച്ചു. സമാജം ഉപാധ്യക്ഷ എൻ.കെ. ശാന്ത സ്വാഗതവും ട്രഷറർ കെ. സന്തോഷ് നന്ദിയും പറഞ്ഞു.
ബെമൽ ലേഔട്ടിൽ സ്ഥിതിചെയ്യുന്ന സമാജത്തിന്റെ കാര്യാലയമായ കലാക്ഷേത്രയിൽ ശനിയാഴ്ച മുതൽ ക്ലാസുകൾ ആരംഭിക്കും. കന്നടഭാഷ പഠിക്കാൻ താൽപര്യമുള്ളവർക്ക് ഈ സൗജന്യ ക്ലാസിൽ ചേരാമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

