കുന്ദലഹള്ളി കേരളസമാജം കലാക്ഷേത്ര വാർഷികാഘോഷം
text_fieldsകുന്ദലഹള്ളി കേരള സമാജത്തിന്റെ പഠനകേന്ദ്രമായ കലാക്ഷേത്രയുടെ വാർഷിക ദിനാഘോഷ ചടങ്ങിൽനിന്ന്
ബംഗളൂരു: കുന്ദലഹള്ളി കേരള സമാജത്തിന്റെ പഠനകേന്ദ്രമായ കലാക്ഷേത്രയുടെ വാർഷികദിനം കുന്ദലഹള്ളിയിലെ സി.എം.ആർ കലാലയത്തിലെ വേദിയിൽ വിപുലമായി ആഘോഷിച്ചു. കലാക്ഷേത്രയിലെ മുതിർന്ന അധ്യാപകർ ആഘോഷത്തിന് തിരി തെളിച്ചു. കലാക്ഷേത്രയിലെ അധ്യാപകരെയും ഭാരവാഹികളെയും സമാജം ആദരിച്ചു.
വിദ്യാർഥികൾ അവതരിപ്പിച്ച കലാപരിപാടികളും നടന്നു. മ്യൂറൽ ചിത്രകലാധ്യാപകനായ കെ. രാമചന്ദ്രന്റെ ചിത്രപ്രദർശനം ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. സമാജം നടത്തിയ ചെസ് മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാന വിതരണവും നടന്നു. സമാജം പ്രസിഡന്റ് രജിത്ത് ചേനാരത്ത്, വൈസ് പ്രസിഡന്റ് എം. ഗോപാലകൃഷ്ണൻ, ജോയന്റ് സെക്രട്ടറി ശാലിനി പ്രമോദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

