Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രിയങ്ക് ഖാർഗെയുടെ പരാമർശം കർഷക സമൂഹത്തെ അപമാനിക്കുന്നു: എച്ച്.ഡി. കുമാരസ്വാമി

text_fields
bookmark_border
പ്രിയങ്ക് ഖാർഗെയുടെ പരാമർശം കർഷക സമൂഹത്തെ അപമാനിക്കുന്നു: എച്ച്.ഡി. കുമാരസ്വാമി
cancel
camera_alt

കു​മാ​ര​സ്വാ​മി

ബംഗളൂരു: കർണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെ തന്നെ 'വിഡ്ഢിയായ ഗ്രാമീണന്‍ ' എന്ന് വിളിച്ചതിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി. മന്ത്രിയുടെ പരാമർശം കർഷക സമൂഹത്തെയും ഗ്രാമങ്ങളിൽ താമസിക്കുന്ന ജനങ്ങളെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് തന്‍റെ വ്യക്തിപരമായ കാര്യമല്ലെന്നും കോൺഗ്രസ് നേതാവ് 'വിഡ്ഢി' എന്ന പദം ഉപയോഗിച്ച രീതിയെയാണ് താന്‍ വിമർശിച്ചതെന്നും ന്യൂഡൽഹിയിൽ മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.

ഖാര്‍ഗെ മന്ത്രി പദത്തിന് അര്‍ഹനല്ലെന്നും അദ്ദേഹം പറഞ്ഞു. കൃഷി ചെയ്ത് രാജ്യത്തിന് ഭക്ഷണം നൽകുന്ന കർഷകർ ബഹുമാനം അർഹിക്കുന്നവരാണ്. കോൺഗ്രസ് നേതാവിന്‍റെ പരാമർശം പാർട്ടിക്ക് കര്‍ഷകരോടുള്ള മനോഭാവത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തില്‍ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കർഷക സമൂഹത്തിന് മറുപടി നൽകണമെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.

വിഷയത്തില്‍ 'അതെ, ഞാൻ ഗ്രാമത്തിലെ വിഡ്ഢിയാണ്. അതിലെന്താണ് കാര്യം' എന്ന തലക്കെട്ടിൽ ജെ.ഡി.എസ് ഒരു കാമ്പയിൻ ആരംഭിക്കുകയും പാർട്ടി എം.എൽ.എമാർ പങ്കെടുക്കുകയും ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kumaraswamy: Kharge Insulted Farmers
Next Story