മഹാകവി കുമാരനാശാന്റെ ശിൽപം അനാച്ഛാദനം ചെയ്തു
text_fieldsഅൾസൂരിലെ ശ്രീനാരായണ സമിതി ആസ്ഥാന മന്ദിര അങ്കണത്തിൽ മഹാകവി കുമാരനാശാന്റെ ശിൽപം അനാച്ഛാദനം
ചെയ്തപ്പോൾ
ബംഗളൂരു: മഹാകവി കുമാരനാശാന്റെ നൂറാമത് സ്മൃതി വാർഷികത്തോടനുബന്ധിച്ച് അൾസൂരിലെ ശ്രീനാരായണ സമിതി ആസ്ഥാന മന്ദിര അങ്കണത്തിലെ സ്മൃതി മണ്ഡപത്തിൽ നിർമിച്ച ശിൽപ അനാച്ഛാദനം സമിതി പ്രസിഡന്റ് എൻ. രാജമോഹനൻ നിർവഹിച്ചു. പൊതുസമ്മേളനത്തിൽ സാഹിത്യകാരൻ സുധാകരൻ രാമന്തളി, ജെ. ഹരിദാസൻ എന്നിവർ മുഖ്യാതിഥികളായി. മഹാകവി കുമാരനാശാന്റെ ആശയങ്ങളുടെ സമകാലിക പ്രസക്തി മനസ്സിലാക്കി പുതുതലമുറയിലേക്ക് പകർന്നുകൊടുക്കാൻ ഇത്തരം പ്രവർത്തനങ്ങളിലൂടെ സാധ്യമാവട്ടെയെന്ന് സുധാകരൻ രാമന്തളി ആശംസിച്ചു.
ജനറൽ സെക്രട്ടറി എം.കെ. രാജേന്ദ്രൻ ആമുഖ ഭാഷണം നടത്തി. ശിൽപം തയാറാക്കിയ വിനോദ് കലാലയത്തെ പൊന്നാടയണിയിച്ച് ആദരിച്ചു. എസ്.എൻ.ഡി.പി ബംഗളൂരു യൂനിയൻ സെക്രട്ടറി സത്യൻ പുത്തൂർ, കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ, ബാംഗ്ലൂർ മലയാളി ഫോറം സെക്രട്ടറി ഷിബു ശിവദാസ്, സൗത്ത് ബംഗളൂരു മലയാളി അസോസിയേഷൻ പ്രസിഡന്റ് അലക്സ് ജോസഫ്, എസ്.എൻ.ഡി.പി കർണാടക മുൻ പ്രസിഡന്റ് പി.എ. കുമാരൻ, ആർ.വി. ആചാരി, ടി.എം. ശ്രീധരൻ, എസ്. സലിംകുമാർ, മധു കലമാനൂർ, അഡ്വ. മെന്റോ ഐസക്, മനോഹരൻ, സജീവ്, ടി.വി. ചന്ദ്രൻ എന്നിവർ പങ്കെടുത്തു. ആശാൻ പഠനകേന്ദ്രം ചെയർമാൻ വെൺമണി സുരേന്ദ്രൻ സ്വാഗതവും സമിതി ജോയന്റ് ട്രഷറർ എ.ബി. അനൂപ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

