Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഐ.പി.എൽ വിജയാഘോഷ...

ഐ.പി.എൽ വിജയാഘോഷ ദുരന്തം; ഉത്തരവാദിത്തം കർണാടക സർക്കാറിനെന്ന് കുമാര സ്വാമി

text_fields
bookmark_border
ഐ.പി.എൽ വിജയാഘോഷ ദുരന്തം;  ഉത്തരവാദിത്തം കർണാടക സർക്കാറിനെന്ന് കുമാര സ്വാമി
cancel
camera_alt

കുമാര സ്വാമി 

ബംഗളൂരു: ആർ‌.സി‌.ബി വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും കർണാടകയിലെ കോൺഗ്രസ് സർക്കാർ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് കേന്ദ്രമന്ത്രി എച്ച്‌.ഡി. കുമാരസ്വാമി ബുധനാഴ്ച പറഞ്ഞു. ശരിയായ ആസൂത്രണത്തിന്റെ അഭാവവും മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിൽ പൂർണമായി പരാജയപ്പെട്ടതുമാണ് ഈ ദൗർഭാഗ്യകരമായ സംഭവത്തിനു കാരണമെന്ന് അദ്ദേഹം ആരോപിച്ചു. സ്റ്റേഡിയത്തിനു സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ മരിച്ച സംഭവംതന്നെ വല്ലാതെ ഞെട്ടിച്ചുവെന്ന് കുമാരസ്വാമി പറഞ്ഞു.

"ആഘോഷങ്ങൾ ആരംഭിക്കുന്നതിന് മുമ്പുതന്നെ നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുന്നത് കാണുന്നത് അങ്ങേയറ്റം വേദനാജനകമാണ്. ഈ വലിയ ദുരന്തത്തിന്റെ പ്രധാന കാരണം ശരിയായ ആസൂത്രണത്തിന്റെ അഭാവവും മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിൽ പൂർണ പരാജയവുമാണ്. കോൺഗ്രസ് നയിക്കുന്ന സംസ്ഥാന സർക്കാർ ഈ ദുരന്തത്തിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കണം- ജെ.ഡി(എസ്) നേതാവ് 'എക്സ്' പോസ്റ്റിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HD KumaraswamyBengaluru Stampede
News Summary - kumara swami accuses karnadaka government for ipl celebration tragedy
Next Story