മംഗളൂരു സിറ്റി പൊലീസ് കമീഷണറായി കുൽദീപ് കുമാർ ചുമതലയേറ്റു
text_fieldsകുൽദീപ് കുമാർ ജയിൻ
മംഗളൂരു: സിറ്റി പൊലീസ് കമീഷണറായി കുൽദീപ് കുമാർ ജയിൻ ചുമതലയേറ്റു. എൻ. ശശികുമാറിനെ സ്ഥലം മാറ്റി വ്യാഴാഴ്ച സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ബംഗളൂരു വെസ്റ്റ് ട്രാഫിക് ഡിവിഷൻ ഡെപ്യൂട്ടി പൊലീസ് കമീഷണറായി പ്രവർത്തിക്കുകയായിരുന്നു കുൽദീപ് കുമാർ.
അഴിമതി ഒരുതരത്തിലും വെച്ചുപൊറുപ്പിക്കില്ലെന്ന് വെള്ളിയാഴ്ച ചുമതലയേറ്റ കുൽദീപ് കുമാർ ജെയിൻ പറഞ്ഞു. മേഖലയിലെ ക്രമസമാധാനപാലനത്തിന് എല്ലാ വിഭാഗം ആളുകളുടെയും സഹകരണം വേണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. റെയിൽവേ പൊലീസ് ഡി.ഐ.ജിയായാണ് ശശികുമാറിന്റെ സ്ഥലംമാറ്റം. ഫെബ്രുവരി 11ന് മംഗളൂരുവിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ റോഡ് ഷോ നടത്താൻ ബി.ജെ.പി ദക്ഷിണ കന്നട ജില്ല കമ്മിറ്റി തീരുമാനിച്ചിരുന്നു. എന്നാൽ, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി അലോക് കുമാർ തലേന്ന് വിളിച്ചുചേർത്ത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മംഗളൂരുവിൽ സുരക്ഷ ഭീഷണിയുണ്ടെന്ന് സിറ്റി പൊലീസ് കമീഷണർ ശശികുമാർ അറിയിക്കുകയായിരുന്നു. ഇതോടെ റോഡ് ഷോ ഉപേക്ഷിക്കേണ്ടിവന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

