കുദ്രോളി ക്ഷേത്രം ദസറ സ്പീക്കർ യു.ടി.ഖാദർ ഉദ്ഘാടനം ചെയ്തു
text_fieldsദസറ ആഘോഷങ്ങൾ നിയമസഭ സ്പീക്കർ യു.ടി. ഖാദർ ഉദ്ഘാടനം ചെയ്തു
മംഗളൂരു: കുദ്രോളി ശ്രീ ഗോകർണനാഥ ക്ഷേത്രത്തിലെ മംഗളൂരു ദസറ ആഘോഷങ്ങൾ നിയമസഭ സ്പീക്കർ യു.ടി. ഖാദർ ഉദ്ഘാടനം ചെയ്തു. മംഗളൂരു ദസറ ജില്ലയുടെ തനത് സാംസ്കാരിക സ്വത്വം കാത്തുസൂക്ഷിച്ചുപോരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കുദ്രോളി ക്ഷേത്രം എല്ലായ്പ്പോഴും സാമുദായിക ഐക്യത്തിന്റെ പ്രതീകമാണെന്നും എല്ലാ സമൂഹങ്ങളും ഒന്നായി ജീവിക്കണമെന്ന സന്ദേശം പ്രചരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ബി. ജനാർദന പൂജാരി അധ്യക്ഷത വഹിച്ചു. എം.പി ബ്രിജേഷ് ചൗട്ട, എം.എൽ.സിമാരായ മഞ്ജുനാഥ് ഭണ്ഡാരി, ഇവാൻ ഡിസൂസ, ചീഫ് വിപ്പ് അശോക് ദേവപ്പ പാട്ടീൽ, അതിർത്തി പ്രദേശ വികസന അതോറിറ്റി ചെയർമാൻ സോമണ്ണ ബേവിൻമരദ, മുൻ മന്ത്രിമാരായ ബി.രമാനാഥ് റൈ, ജെ.ആർ.ലോബോ, ഹരീഷ് കുമാർ, കുദ്രോളി ക്ഷേത്ര വികസന സമിതി പ്രസിഡന്റ് ദേവേന്ദ്ര പൂജാരി, ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് എച്ച്. ഊർമിള രമേശ്, സെക്രട്ടറി ബി.മാധവ സുവർണ, മറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ട്രഷറർ ആർ.പത്മരാജ് സ്വാഗതവും എസ്.ബാര്യ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

