Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightപോ​ത്തി​റ​ച്ചിയുമായി...

പോ​ത്തി​റ​ച്ചിയുമായി വന്ന യുവാവിന്റെ​ ബൈക്ക് തകർത്തു; ഇറച്ചി കൊണ്ടുവന്നയാളെയും അക്രമികളെയും അറസ്റ്റ് ചെയ്തു

text_fields
bookmark_border
beef
cancel
camera_alt

representative image

ബം​ഗ​ളൂ​രു: ആ​ന്ധ്ര​പ്ര​ദേ​ശി​ല്‍നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​ത്തി​റ​ച്ചി കൊ​ണ്ടു​വ​രാ​ന്‍ ശ്ര​മി​ച്ച യു​വാ​വിന്റെ ബൈക്ക് ഒരുസംഘം തകർത്തു. സ്ഥലത്തെത്തിയ പൊലീസ് ഇറച്ചി കൊണ്ടുവന്നയാളെയും അക്രമികളെയും അറസ്റ്റ് ചെയ്തു

ശി​വാ​ജി ന​ഗ​ര്‍ സ്വ​ദേ​ശി​യാ​യ ഹി​ദാ​യ​ത്തു​ല്ല(32)​യാണ് ദൊ​ഡ്ഡ​ബെ​ല്ലാ​പു​ര​യി​ല്‍ അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളെ ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ച നാ​ലു​പേ​രെ​യും പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു.

ബം​ഗ​ളൂ​രു​വി​ലെ ഒ​രു സ്വ​കാ​ര്യ ച​ട​ങ്ങി​ന് വേ​ണ്ടി​യാ​ണ് 80 കി​ലോ പോ​ത്തി​റ​ച്ചി ബൈ​ക്കി​ന്‍റെ പി​റ​കി​ല്‍ കെ​ട്ടി​വെ​ച്ച് കൊണ്ടുവന്നത്. സെപ്റ്റംബർ 16ന് രാത്രി 11 മണിക്കായിരുന്നു ഇത്. ദൊ​ഡ്ഡ​ബെ​ല്ലാ​പു​ര​യി​ല്‍ എ​ത്തി​യ​പ്പോ​ള്‍ പെട്ടെന്ന് മുന്നിൽ ഒരു വാഹനം വന്നതോടെ ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞതായി പൊലീസ് പറയുന്നു. ഇ​റ​ച്ചി റോ​ഡി​ല്‍ ചി​ത​റി​യ​തോ​ടെ ചി​ല​ര്‍ ഇ​ത് ചോ​ദ്യം ചെ​യ്യു​ക​യും ഹി​ദാ​യ​ത്തു​ല്ല​യെ ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തോ​ടെ ഇ​യാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​വ​ര്‍ ബൈ​ക്ക് ത​ക​ർ​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്നാ​ണ് പൊ​ലീ​സെ​ത്തി മു​ഴു​വ​ൻ പേ​രെ​യും പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BeefArrest
News Summary - K’taka Man Held For Transporting Beef, 4 Arrested For Torching His Vehicle
Next Story