കെ.എസ്.ആർ.ടി.സിക്ക് രണ്ട് ദേശീയ അപെക്സ് ഇന്ത്യ അവാർഡുകൾ
text_fieldsരാജസ്ഥാനിലെ ഉദയ്പുരിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ സെയിൽ മുൻ ജനറൽ മാനേജർ എസ്.സി. ഭാസിൻ, മേവാർ
റോയൽ ഹൗസിലെ രാജകുമാരി ജഹ്‌നവി കുമാരി എന്നിവർ ചേർന്ന് ചീഫ് സെക്യൂരിറ്റി ആന്‍ഡ് വിജിലൻസ് ഓഫിസർ
ജി.എൻ. ലിംഗരാജു, ചീഫ് ട്രാഫിക് മാനേജർ ജെ. ആന്റണി
ജോർജ് എന്നിവർക്ക് അവാർഡുകൾ സമ്മാനിക്കുന്നു
ബംഗളൂരു: മികച്ച മാനവ വിഭവശേഷി സംരംഭങ്ങൾ മുന്‍നിര്‍ത്തി കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷന് (കെ.എസ്.ആർ.ടി.സി) അപെക്സ് ഇന്ത്യ ഹ്യൂമൻ റിസോഴ്‌സസ് എക്‌സലൻസ് അവാർഡ് (ഗോൾഡ് കാറ്റഗറി) ലഭിച്ചു.
2600 വ്യത്യസ്ത തസ്തികകളിലേക്കുള്ള നിയമനങ്ങള്‍ നടത്തിയതിലെ സുതാര്യത, വേഗം, സാങ്കേതിക വിദ്യാധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ച് അപെക്സ് ഇന്ത്യ എച്ച്.ആർ എക്‌സലൻസ് അവാർഡും ലഭിച്ചു.
രാജസ്ഥാനിലെ ഉദയ്പൂരിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ സെയിൽ മുൻ ജനറൽ മാനേജർ എസ്.സി. ഭാസിൻ, മേവാർ റോയൽ ഹൗസിലെ രാജകുമാരി ജഹ്‌നവി കുമാരി എന്നിവർ ചേർന്ന് ചീഫ് സെക്യൂരിറ്റി ആന്‍ഡ് വിജിലൻസ് ഓഫിസർ ജി.എൻ. ലിംഗരാജു, ചീഫ് ട്രാഫിക് മാനേജർ ജെ. ആന്റണി ജോർജ് എന്നിവർക്ക് അവാർഡുകൾ സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

