കാറിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം
text_fieldsഅപകടത്തിൽ തകർന്ന കാർ
മടിക്കേരി: കാറിൽ കർണാടക ആർ.ടി.സി ബസിടിച്ച് കുടക് സ്വദേശികളായ ദമ്പതികൾക്ക് ഹുൻസൂറിൽ ദാരുണാന്ത്യം. മറഗോഡു കോളജ് റിട്ട.പ്രിൻസിപ്പലും ബി.എസ്.പി കുടക് ജില്ല വൈസ് പ്രസിഡന്റുമായ എച്ച്.ബി. ബെല്ലിയപ്പ(64), ഭാര്യ വീണ (54) എന്നിവരാണ് മരിച്ചത്. ഹൈദരാബാദിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന മകൾ ശ്രുതിയെ മൈസൂരു വിമാനത്താവളത്തിൽ നിന്ന് കൊണ്ടുവരാൻ പോവുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച കാറിൽ രംഗയ്യനകൊപ്പക്കടുത്ത് ദേശീയപാത 275ൽ ബസ് ഇടിക്കുകയായിരുന്നു.മുൻഭാഗം പൂർണമായി തകർന്ന കാർ ഓടിച്ച ബെല്ലിയപ്പ സംഭവ സ്ഥലത്തും ഭാര്യ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. ഹുൻസൂർ ഡിവൈ.എസ്.പി മഹേഷ്, ബില്ലികെരെ ഇൻസ്പെക്ടർ ചിക്കസ്വാമി, സബ് ഇൻസ്പെക്ടർ ലിംഗരാജ് അർസ് തുടങ്ങിയവർ സംഭവസ്ഥലത്തെത്തി. ബില്ലികെരെ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

