കെ.എസ്.എഫ്.എ ചീഫ് മിനിസ്റ്റേഴ്സ് കപ്പിന് ഇന്ന് തുടക്കം
text_fieldsപ്രതീകാത്മക ചിത്രം
ബംഗളൂരു: കർണാടക സ്റ്റേറ്റ് ഫുട്ബാൾ അസോസിയേഷന് (കെ.എസ്.എഫ്.എ) കീഴിൽ ബി.ഡി.എഫ്.എ സംഘടിപ്പിക്കുന്ന പ്രഥമ ചീഫ് മിനിസ്റ്റേഴ്സ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന് തിങ്കളാഴ്ച തുടക്കമാവും. ബാംഗ്ലൂർ ഫുട്ബാൾ സ്റ്റേഡിയത്തിൽ ഉച്ചക്ക് 1.30ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ സർവജ്ഞ നഗറും ഗോവിന്ദരാജ നഗറും ഏറ്റുമുട്ടും.
വൈകീട്ട് മൂന്നിന് നടക്കുന്ന രണ്ടാം മത്സരത്തിൽ ഗാന്ധിനഗറും വിജയനഗറും തമ്മിൽ ഏറ്റുമുട്ടും. ടൂർണമെന്റിൽ ബംഗളൂരുവിലെ നിയോജക മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് 17 ടീമുകൾ മാറ്റുരക്കും. നാലു ഗ്രൂപ്പായി തിരിച്ച് ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തിലാണ് ടൂർണമെന്റ്. സെമിഫൈനൽ ജൂലൈ 19നും ഫൈനൽ 21നും നടക്കും.

