Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഎ​സ്.​എ​സ്.​എ​ൽ.​സി,...

എ​സ്.​എ​സ്.​എ​ൽ.​സി, പി.​യു ഡി​ജി​റ്റ​ൽ മൂ​ല്യ​നി​ർ​ണ​യം പ​രി​ഗ​ണ​നയി​ല്‍ -കെ.​എ​സ്.​ഇ.​എ.​ബി

text_fields
bookmark_border
എ​സ്.​എ​സ്.​എ​ൽ.​സി, പി.​യു ഡി​ജി​റ്റ​ൽ മൂ​ല്യ​നി​ർ​ണ​യം പ​രി​ഗ​ണ​നയി​ല്‍ -കെ.​എ​സ്.​ഇ.​എ.​ബി
cancel

ബം​ഗ​ളൂ​രു: സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ലീ​വി​ങ് സ​ർ​ട്ടി​ഫി​ക്ക​റ്റ് (എ​സ്.​എ​സ്.​എ​ൽ.​സി), പി.​യു ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ ഡി​ജി​റ്റ​ൽ മൂ​ല്യ​നി​ർ​ണ​യ​ത്തി​ലേ​ക്ക് മാ​റു​ന്ന​ത് പ​രി​ഗ​ണി​ക്കു​മെ​ന്ന് ക​ർ​ണാ​ട​ക സ്കൂ​ൾ എ​ക്സാ​മി​നേ​ഷ​ൻ ആ​ൻ​ഡ് അ​സ​സ്മെ​ന്‍റ് ബോ​ർ​ഡ് (കെ.​എ​സ്.​ഇ.​എ.​ബി) അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ബോ​ർ​ഡ് പ​രീ​ക്ഷ​ക​ളി​ൽ സം​വി​ധാ​നം പ​രി​ഗ​ണി​ക്കു​ന്ന​തി​ന് ചെ​റി​യ പ​രീ​ക്ഷ​ക​ളി​ൽ സം​വി​ധാ​നം പ​രീ​ക്ഷി​ക്കാ​ൻ ബോ​ർ​ഡ് പ​ദ്ധ​തി​യി​ടു​ന്നു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്നു. പ​ദ്ധ​തി​യു​ടെ ചെ​ല​വ്, സാ​ങ്കേ​തി​ക​വി​ദ്യ, മ​റ്റ് പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ പ​രി​ശോ​ധി​ച്ച ശേ​ഷം സ​ർ​ക്കാ​റി​ന് നി​ർ​ദേ​ശം സ​മ​ർ​പ്പി​ക്കു​മെ​ന്ന് കെ.​എ​സ്.​ഇ.​എ.​ബി ചെ​യ​ർ​പേ​ഴ്‌​സ​ൺ പ്ര​കാ​ശ് ജി.​ടി. നി​ട്ടാ​ലി പ​റ​ഞ്ഞു.

മൂ​ല്യ​നി​ര്‍ണ​യ പ്ര​ക്രി​യ വേ​ഗ​ത്തി​ലാ​ക്കാ​നും ഫ​ലം നേ​ര​ത്തെ പ്ര​ഖ്യാ​പി​ക്കാ​നു​മു​ള്ള ഒ​രു മാ​ർ​ഗ​മാ​യി ഡി​ജി​റ്റ​ൽ മൂ​ല്യ​നി​ർ​ണ​യം പ​രി​ഗ​ണി​ക്കാ​ന്‍ സം​സ്ഥാ​ന സ​ർ​ക്കാ​ർ കെ.​എ​സ്.​ഇ.​എ.​ബി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് നി​ർ​ദേ​ശം. ആ​ദ്യ ഘ​ട്ട​ത്തി​ൽ 5,000-ത്തി​ൽ താ​ഴെ വി​ദ്യാ​ര്‍ഥി​ക​ളു​ള്ള പ​രീ​ക്ഷ​ക​ളി​ൽ ഡി​ജി​റ്റ​ൽ മൂ​ല്യ​നി​ർ​ണ​യം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച് പ​രി​ഗ​ണി​ക്കും.

ക​ർ​ണാ​ട​ക സ്റ്റേ​റ്റ് ഓ​പ​ൺ സ്കൂ​ൾ പ​രീ​ക്ഷ, ക​മ്പ്യൂ​ട്ട​ർ വി​ദ്യാ​ഭ്യാ​സ പ​രീ​ക്ഷ എ​ന്നി​വ ഇ​തി​നാ​യി പ​രി​ഗ​ണി​ക്കും. വി​ജ​യി​ച്ചാ​ല്‍ എ​സ്.​എ​സ്.​എ​ൽ.​സി, പി.​യു ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രീ​ക്ഷ​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​പ്പി​ക്കു​ന്ന​ത് പ​രി​ഗ​ണി​ക്കു​മെ​ന്നും പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ബോ​ർ​ഡ് ഇ​തു​വ​രെ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SSLC ExamEvaluationDepartment of EducationDigital technologyGovernment of Karnataka
News Summary - എ​സ്.​എ​സ്.​എ​ൽ.​സി, പി.​യു ഡി​ജി​റ്റ​ൽ മൂ​ല്യ​നി​ർ​ണ​യം പ​രി​ഗ​ണ​നയി​ല്‍ -കെ.​എ​സ്.​ഇ.​എ.​ബി
Next Story