കർണാടകയുടെ വളർച്ചയിൽ മലയാളി പങ്ക് അഭിനന്ദനാർഹം -കൃഷ്ണ ബൈര ഗൗഡ
text_fieldsയെലഹങ്ക ഡോ. ബി.ആർ. അംബേദ്കർ ഭവനിൽ കേരളം സമാജം ബാംഗ്ലൂർ മല്ലേശ്വരം സോൺ സംഘടിപ്പിച്ച ഓണാഘോഷം റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: കർണാടകയുടെ വളർച്ചയിൽ മലയാളികളുടെ പങ്ക് അഭിനന്ദനാർഹമാണെന്നും എല്ലാ മേഖലകളിലും സാന്നിധ്യമറിയിച്ചവരാണെന്നും കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ പറഞ്ഞു. ഐ.ടി, ബി.ടി, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവയിൽ മാത്രമല്ല കച്ചവട സ്ഥാപനങ്ങളിലും മലയാളി സാന്നിധ്യം പ്രകടമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളം സമാജം ബാംഗ്ലൂർ മല്ലേശ്വരം സോൺ സംഘടിപ്പിച്ച ഓണാമൃതം യെലഹങ്ക ഡോ. ബി.ആർ. അംബേദ്കർ ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മല്ലേശ്വരം സോൺ ചെയർമാൻ എം രാജഗോപാൽ അധ്യക്ഷത വഹിച്ചു. യെലഹങ്ക എം.എൽ.എ എസ്.ആർ. വിശ്വനാഥ്, സാമൂഹിക പ്രവർത്തക മീനാക്ഷി ബൈരെ ഗൗഡ, കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി റജി കുമാർ, ട്രഷറർ പി.വി.എൻ. ബാലകൃഷ്ണൻ, കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ, സെക്രട്ടറി ജെയ്ജോ ജോസഫ്, സോൺ കൺവീനർ അഡ്വ. അനിൽകുമാർ നമ്പ്യാർ, പ്രോഗ്രാം കൺവീനർമാരായ ശ്രീകുമാർ കുറുപ്പ്, സുധ സുധീർ, വനിത വിഭാഗം ചെയർപേഴ്സൻ വിജയലക്ഷ്മി, കൺവീനർ മഞ്ജു ജയകൃഷ്ണൻ, യൂത്ത് വിങ് ചെയർപേഴ്സൻ അരുണിമ ശ്രീകുമാർ, കൺവീനർ അഷിൻ പോൾ തുടങ്ങിയവർ സംബന്ധിച്ചു.
കേരള സമാജം ചെയ്തു വരുന്ന സാമൂഹിക സേവന പരിപാടികളുടെ ഭാഗമായി മല്ലേശ്വരം സോണിന്റെ നേതൃത്വത്തിൽ രണ്ടാമത് ഡയാലിസിസ് യൂനിറ്റ് പൊതുസമ്മേളനത്തിൽ സമർപ്പിച്ചു. പൂക്കള മത്സരം, അംഗങ്ങളുടെ കലാസാംസ്കാരിക പരിപാടികൾ, പൊതുസമ്മേളനം, വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കൽ, ഓണസദ്യ, കേരളത്തിലെ പ്രശസ്ത കലാകാരൻമാർ അണിനിരക്കുന്ന കണ്ണൂർ അമ്മ മ്യൂസിക്കൽ ബാൻഡിന്റെ താളവാദ്യ സമന്വയം മെഗാഷോ എന്നിവയും നടന്നു.
കർണാടകയുടെ വളർച്ചയിൽ മലയാളി പങ്ക് അഭിനന്ദനാർഹം -കൃഷ്ണ ബൈര ഗൗഡ
ബംഗളൂരു: കൈരളി കൾച്ചറൽ അസോസിയേഷൻ കാടുഗൊഡി ഓണാഘോഷം നടത്തി. പ്രസിഡന്റ് എ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. രാജേന്ദ്രൻ, മുഖ്യ കാര്യദർശി ജയബാലൻ എം.എസ്, മുൻ പ്രസിഡന്റുമാരായ പുരുഷോത്തമൻ നായർ, ധനദൻ പി.വി എന്നിവർ സംസാരിച്ചു. ഓണസദ്യക്ക് ശേഷം വിവിധയിനം കലാപരിപാടികൾ നടന്നു. വിജയികൾക്ക് സമ്മാനം നൽകി.
കൈരളി കൾച്ചറൽ അസോസിയേഷൻ കാടുഗൊഡിയുടെ ഓണാഘോഷത്തിൽനിന്ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

