Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകെ.ആർ. പുരം...

കെ.ആർ. പുരം കൊലപാതകക്കേസ്; ടെക്കിയുടെ കാമുകൻ പുതുച്ചേരിയിൽ അറസ്റ്റിൽ

text_fields
bookmark_border
കെ.ആർ. പുരം കൊലപാതകക്കേസ്; ടെക്കിയുടെ കാമുകൻ പുതുച്ചേരിയിൽ അറസ്റ്റിൽ
cancel

ബംഗളൂരു: മൂന്നുപേരുടെ കൊലപാതകത്തിന് ഇടയാക്കിയ ടെക്കി എം. ശ്വേതയുടെ പങ്കാളിയായ കെന്നത്തിനെ പുതുച്ചേരിയിൽ വെച്ച് വൈറ്റ് ഫീല്‍ഡ് സബ് ഡിവിഷന്‍ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രതിയായ ശ്വേതയെ അറസ്റ്റ് ചെയ്ത അതേ സ്ഥലത്തുനിന്നാണ് കെന്നത്തിനെയും അറസ്റ്റ് ചെയ്തത്. ശ്വേതയുടെ മാതാവ് മുത്തുലക്ഷ്മി (48), പിതാവ് സോമസുന്ദർ (52), സഹോദരി സുപ്രിയ(19 ) എന്നിവരെയാണ് പ്രതികള്‍ കൊലപ്പെടുത്തിയത്. കെ.ആർ. പുരം പ്രദേശത്തെ സീഗെഹള്ളിയിലെ സായ് ഗ്രീന്‍ ഹോംസ് അപ്പാർട്മെന്‍റിലാണ് കൂട്ടക്കൊലപാതകം നടന്നത്.

സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് പ്രതികള്‍ കൊലപാതകം നടത്തിയത് എന്നാണ് പ്രാഥമിക നിഗമനം. സ്വന്തമായി ബിസിനസ് തുടങ്ങാനായി പ്രതികള്‍ 30 ലക്ഷം രൂപ ബാങ്കില്‍ നിന്നും ലോണ്‍ എടുത്തിരുന്നു. മാതാപിതാക്കളുടെ പേരിലായിരുന്നു ലോണ്‍ എടുത്തത്.

ലോണ്‍ തിരിച്ചടക്കാന്‍ കഴിയാതെ വന്നപ്പോള്‍ വിവരം മാതാപിതാക്കള്‍ അറിയുകയും വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ആദ്യം മാതാവിനെയും പിന്നീട് പിതാവിനെയും സഹോദരിയെയും കൊലപ്പെടുത്തുകയായിരുന്നു. കൊലപാതക കൃത്യത്തിന് ശേഷം പുതുച്ചേരിയിലേക്ക് കടന്ന പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തി.

ബുധനാഴ്ച ശ്വേതയെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കെന്നതിനെ അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് തൊട്ടുപിന്നാലെ രണ്ട് പ്രതികളുടെയും നീക്കങ്ങൾ നിരീക്ഷിക്കാൻ ഒന്നിലധികം പ്രത്യേക സംഘങ്ങൾ രൂപവത്കരിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newspolice arrestMurder CaseBengaluru
News Summary - K.R. Puram murder case; Techie's boyfriend arrested in Puducherry
Next Story