ഹരിപ്രസാദിനെ ഒഴിവാക്കിയെന്ന റിപ്പോർട്ടുകൾ തള്ളി ഡി.കെ. ശിവകുമാർ
text_fieldsബംഗളൂരു: കർണാടക സർക്കാറിന്റെ നൂറു ദിവസത്തെ ആഘോഷ പരിപാടിയിലേക്ക് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ബി.കെ. ഹരിപ്രസാദിനെ ക്ഷണിച്ചിട്ടില്ലെന്ന റിപ്പോർട്ടുകൾ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തള്ളി.
പ്രതിപക്ഷ എം.എൽ.എമാർ ഉൾപ്പെടെ എല്ലാവർക്കും ക്ഷണക്കത്ത് അയച്ചിട്ടുണ്ട്.
പ്രോട്ടോക്കോള്‍ അനുസരിച്ചാണ് വേദിയിലേക്ക് അംഗങ്ങളെ ക്ഷണിച്ചതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിധാന സൗധയിലെ ബാങ്ക്വറ്റ് ഹാളിൽ നടന്ന പരിപാടിയിലേക്ക് ഹരിപ്രസാദിനെ ക്ഷണിച്ചില്ല എന്നും അതില്‍ അദ്ദേഹം അതൃപ്തനാണെന്നുമുള്ള റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഹരിപ്രസാദ് കോൺഗ്രസ് പാർട്ടിയുടെ പ്രസിഡന്റാണ്. മുഖ്യമന്ത്രിയേക്കാള്‍ മുകളിലാണ് അദേഹത്തിന്റെ സ്ഥാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

