Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകെ.പി.എ.സി നാടകം...

കെ.പി.എ.സി നാടകം ‘അപരാജിതർ’ ബംഗളൂരുവിൽ

text_fields
bookmark_border
കെ.പി.എ.സി നാടകം ‘അപരാജിതർ’ ബംഗളൂരുവിൽ
cancel

ബംഗളൂരു: കേരളത്തിലെ പ്രശസ്ത നാടക ട്രൂപ്പായ കെ.പി.എ.സിയുടെ അറുപത്തിയാറാമത് നാടകം ‘അപരാജിതർ’ ബംഗളൂരിൽ ജനുവരി 20 മുതൽ 23 വരെ വിവിധ വേദികളിൽ അരങ്ങേറും. പ്രദർശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. ബാംഗ്ലൂർ കേരള സമാജം മല്ലേശ്വരം സോണിന്റെയും ബെൽമയുടെയും നേതൃത്വത്തിൽ ബെൽ കലാക്ഷേത്രയിൽ ആദ്യ പ്രദർശനം വെള്ളിയാഴ്ച വൈകീട്ട് ആറിന് നടക്കുമെന്ന് മല്ലേശ്വരം സോൺ ചെയർമാൻ രാജഗോപാൽ, കൺവീനർ അനിൽ കുമാർ എന്നിവർ അറിയിച്ചു. ഫോൺ: 879278516, 8310301304.

ശനിയാഴ്ച പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി വിമാനപുര കൈരളി കലാസമിതിയുടെ നേതൃത്വത്തിൽ കൈരളി കലാസമിതി ഓഡിറ്റോറിയത്തിൽ നാടകം അരങ്ങേറുമെന്ന് കൈരളി കലാസമിതി ജനറൽ സെക്രട്ടറി പി.കെ. സുധീഷ് അറിയിച്ചു. ഫോൺ: 98454 39090.

ഞായറാഴ്ച ബാംഗ്ലൂർ കേരള സമാജം വൈറ്റ് ഫീൽഡ് സോണിന്റെ നേതൃത്വത്തിൽ വൈറ്റ് ഫീൽഡ് തിരുമല ഷെട്ടിഹള്ളി ക്രോസിലുള്ള ശ്രീ സായി പാലസിൽ വൈകീട്ട് ആറിന് നാടകാവതരണം നടക്കുമെന്ന് സോൺ ചെയർമാൻ ഡി. ഷാജി, കൺവീനർ അനിൽ കുമാർ എന്നിവർ അറിയിച്ചു. ഫോൺ: 9591432035, 9036339194.

തിങ്കളാഴ്ച കേരള സമാജത്തിന്റെയും ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ ഇന്ദിരാനഗർ ഇ.സി.എ ഓഡിറ്റോറിയത്തിൽ രാത്രി ഏഴിന് നാടകമവതരിപ്പിക്കുമെന്ന് കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ, ഇ.സി.എ ജനറൽ സെക്രട്ടറി സോബിൻ സോമൻ എന്നിവർ അറിയിച്ചു. ഫോൺ: 9845222688, 9880066695.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore NewsKPACKPAC drama AparajitharAparajithar
News Summary - KPAC drama 'Aparajithar' in Bengaluru
Next Story