Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകോ​ട്ട ശ്രീ​നി​വാ​സ...

കോ​ട്ട ശ്രീ​നി​വാ​സ പൂ​ജാ​രി കൗ​ൺ​സി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ്

text_fields
bookmark_border
കോ​ട്ട ശ്രീ​നി​വാ​സ പൂ​ജാ​രി കൗ​ൺ​സി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ്
cancel

ബം​ഗ​ളൂ​രു: നി​യ​മ​നി​ർ​മാ​ണ കൗ​ൺ​സി​ൽ പ്ര​തി​പ​ക്ഷ നേ​താ​വാ​യി കോ​ട്ട ശ്രീ​നി​വ​സ പൂ​ജാ​രി​യെ ബി.​ജെ.​പി തെ​ര​ഞ്ഞെ​ടു​ത്തു. കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ് ആ​റു മാ​സം പി​ന്നി​ടു​മ്പോ​ഴാ​ണ് ഉ​പ​രി​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വി​നെ ബി.​ജെ.​പി നി​യ​മി​ക്കു​ന്ന​ത്. പാ​ർ​ട്ടി​ക്ക​ക​ത്തെ ആ​ഭ്യ​ന്ത​ര പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം നി​യ​മ​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വി​നെ പ്ര​ഖ്യാ​പി​ക്കു​ന്ന​തും വൈ​കി​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം 17നാ​യി​രു​ന്നു ആ​ർ. അ​ശോ​ക​യെ പ്ര​തി​പ​ക്ഷ നേ​താ​വാ​യി ബി.​ജെ.​പി നി​യ​മി​ച്ച​ത്.

കോ​ട്ട ശ്രീ​നി​വാ​സ പൂ​ജാ​രി​യെ നി​യ​മ​നി​ർ​മാ​ണ കൗ​ൺ​സി​ൽ പ്ര​തി​പ​ക്ഷ നേ​താ​വാ​ക്കാ​നു​ള്ള സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ​ത്തി​ന് തി​ങ്ക​ളാ​ഴ്ച​യാ​ണ് ബി.​ജെ.​പി ദേ​ശീ​യ നേ​തൃ​ത്വം അം​ഗീ​കാ​രം ന​ൽ​കി​യ​ത്. ഈ ​സ്ഥാ​ന​ത്തേ​ക്കു​ള്ള പൂ​ജാ​രി​യു​ടെ ര​ണ്ടാം വ​ര​വാ​ണി​ത്. 2018-19 കാ​ല​യ​ള​വി​ൽ പ്ര​തി​പ​ക്ഷ നേ​താ​വാ​യും 2019 മു​ത​ൽ 2023 വ​രെ കൗ​ൺ​സി​ലി​ൽ ലീ​ഡ​റാ​യും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. സു​നി​ൽ വ​ല്യാ​പു​രെ​യെ പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വാ​യും മു​തി​ർ​ന്ന എം.​എ​ൽ.​സി എ​ൻ. ര​വി​കു​മാ​റി​നെ ചീ​ഫ് വി​പ്പാ​യും നി​യ​മി​ച്ചു.

നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് സ്ഥാ​ന​ത്തേ​ക്ക് ക​ണ്ണു​വെ​ച്ചി​രു​ന്ന അ​ര​വി​ന്ദ് ബ​ല്ലാ​ഡി​നെ പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വാ​ക്കി. ബാ​ഗ​ൽ​കോ​ട്ടി​ലെ ഹു​ൻ​ഗു​ണ്ടി​ൽ​നി​ന്നു​ള്ള മു​തി​ർ​ന്ന എം.​എ​ൽ.​എ ദൊ​ഡ​ഡ​ന​ഗൗ​ഡ ജി. ​പാ​ട്ടീ​ലി​നെ നി​യ​മ​സ​ഭ ചീ​ഫ് വി​പ്പാ​യും നി​യ​മി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Srinivasa Pujari
News Summary - Kota Srinivasa Pujari Leader of Opposition in Council
Next Story