കുവെമ്പു ദേശീയ പുരസ്‌കാരം കൊങ്കണി എഴുത്തുകാരൻ മഹാബലേശ്വർ സെയിലിന്
text_fieldsസെയിൽ
ബംഗളൂരു: രാഷ്ട്രകവി കുവെമ്പു ട്രസ്റ്റ് ഏർപ്പെടുത്തിയ 2025 ലെ കുവെമ്പു ദേശീയ പുരസ്കാരത്തിന് കൊങ്കണി എഴുത്തുകാരൻ മഹാബലേശ്വർ സെയിൽ തെരഞ്ഞെടുക്കപ്പെട്ടു. പ്രശസ്ത കൊങ്കണി എഴുത്തുകാരനും വിവർത്തകനുമായ എസ്.എം. കൃഷ്ണരായ, സാഹിത്യ അക്കാദമി മുൻ സെക്രട്ടറി അഗ്രഹാര കൃഷ്ണമൂർത്തി, കന്നഡ വികസന അതോറിറ്റി ചെയർമാൻ പുരുഷോത്തമ ബിലിമലെ എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. അഞ്ചു ലക്ഷം രൂപയും വെള്ളി മെഡലും അടങ്ങുന്നതാണ് പുരസ്കാരം.
കുവെമ്പുവിന്‍റെ ജന്മവാർഷികമായ ഡിസംബർ 29ന് കുപ്പാളിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. സെയിൽ ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കുകയും 1965ലെ ഇന്തോ-പാക് യുദ്ധത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. 1964-65 കാലഘട്ടത്തിൽ ഇസ്രായേൽ- ഈജിപ്ത് അതിർത്തിയിൽ ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയിലും സേവനമനുഷ്ഠിച്ചു. സൈനിക സേവനത്തിനുശേഷം തപാൽ വകുപ്പിൽ ജോലി ചെയ്തു. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, സരസ്വതി സമ്മാൻ എന്നിവ ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

