കൊല്ലം സ്വദേശി ബംഗളൂരുവില്‍ മുങ്ങിമരിച്ചു
text_fieldsബംഗളൂരു: ബംഗളൂരു നെലമംഗലയില്‍ കരിങ്കല്‍ ക്വാറിയില്‍ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങിമരിച്ചു. കൊല്ലം ശാസ്താംകോട്ട വിളയില്‍ കിഴക്കയില്‍ സിദ്ദീഖിന്റെ മകന് അജ്മലാണ് (20) മരിച്ചത്. നെലമംഗല മൈലനഹള്ളിയില് തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം. ജ്യേഷ്ഠന് അല്‍ത്താഫിനും സുഹൃത്തുക്കള്‍ക്കുമൊപ്പം കുളിക്കാനെത്തിയ അജ്മല്‍ കയത്തിൽപെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അഗ്നിരക്ഷാസേന ചൊവ്വാഴ്ച ഉച്ചയോടെയാണ് മൃതദേഹം കരക്കെത്തിച്ചത്. നെലമംഗലയില്‍ എല്‍.ജി കമ്പനിയില്‍ ജീവനക്കാരനായിരുന്നു. മാതാവ്: സഫീന. സഹോദരി: അല്‍ഫി. മൃതദേഹം പോസ്റ്റ്മോര്‍ട്ട നടപടിക്രമങ്ങൾപൂര്‍ത്തിയാക്കി ഓള് ഇന്ത്യ കെ.എം.സി.സി തുംകുരു പ്രവര്‍ത്തകരായ മുജീബ്, ബഷീര്‍, ഹംസ എന്നിവരുടെ നേതൃത്വത്തില്‍ സ്വദേശത്തേക്ക് കൊണ്ടുപോയി.