ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം:ഐ.എം.എ പ്രതിഷേധം; ഒ.പി ബഹിഷ്കരിച്ചു
text_fieldsഡോക്ടർക്കുനേരെയുണ്ടായ അതിക്രമത്തിനെതിരെ രാജ്യവ്യാപകമായി ഐ.എം.എ സംഘടിപ്പിച്ച സമരത്തിന്റെ ഭാഗമായി ബംഗളൂരുവിൽ നടന്ന പ്രതിഷേധത്തിൽനിന്ന്
ബംഗളൂരു: കൊൽക്കത്തയിൽ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ബംഗളൂരുവിൽ ഡോക്ടർമാർ ശനിയാഴ്ച ഒ.പി വിഭാഗം ബഹിഷ്കരിച്ചു. ശനിയാഴ്ച രാവിലെ ആറു മുതൽ തുടങ്ങിയ ഒ.പി ബഹിഷ്കരണം ഞായറാഴ്ച രാവിലെ ആറുവരെ തുടരും. ഐ.എം.എ ദേശീയ തലത്തിൽ ആഹ്വാനം ചെയ്ത പ്രതിഷേധ ഭാഗമാണ് സമരം.
വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ മാർച്ച് നടത്തിയ ഡോക്ടർമാർ ജില്ല ഡെപ്യൂട്ടി കമീഷണർക്ക് നിവേദനം നൽകിയതായി ഐ.എം.എ കർണാടക പ്രസിഡന്റ് ഡോ. എൻ. ശ്രീനിവാസ പറഞ്ഞു. നിംഹാൻസ് ആശുപത്രി, ബാംഗ്ലുർ മെഡിക്കൽ കോളജ്, വൈറ്റ്ഫീൽഡിലെ കിൻഡർ ആശുപത്രി എന്നിവിടങ്ങളിലെ ഡോക്ടർമാരും ഹെൽത്ത് കെയർ ജീവനക്കാരും പ്രതിഷേധത്തിൽ പങ്കുചേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

