കൊച്ചുവേളി- ബംഗളൂരു പ്രത്യേക ട്രെയിൻ ഇന്നുമുതൽ
text_fieldsrepresentational image
ബംഗളൂരു: കൊച്ചുവേളിയില്‍ നിന്ന് ബംഗളൂരു സര് എം. വിശ്വേശ്വരയ്യ ടെര്‍മിനലിലേക്ക് ആഴ്ചയിലൊരിക്കല്‍ പ്രത്യേക ട്രെയിൻ (06211/06212) പ്രഖ്യാപിച്ച് റെയില്‍വേ. ജൂൺ 25, ജൂലൈ രണ്ട് തീയതികളില്‍ കൊച്ചുവേളിയില്‍ നിന്ന് ബംഗളൂരുവിലേക്കും ജൂൺ 19, 26, ജൂലൈ 3 തീയതികളില്‍ ബംഗളൂരുവില്‍ നിന്ന് കൊച്ചുവേളിക്കുമാണ് സര്‍വിസ്. ഒരു ഭാഗത്തേക്ക് മൂന്നു സര്‍വിസുകളാണുണ്ടാവുക. കൊച്ചുവേളിയില്‍ നിന്ന് ഞായറാഴ്ചകളില്‍ വൈകീട്ട് അഞ്ചിന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ 10ന് ബംഗളൂരുവിലെത്തും. തിങ്കളാഴ്ചകളില്‍ ഉച്ചക്ക് ഒന്നിന് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 6.50ന് കൊച്ചുവേളിയിലെത്തും.
കൊച്ചുവേളി–ബംഗളൂരു സമയക്രമം
കൊച്ചുവേളി (വൈകീട്ട് 5.00), കൊല്ലം (5.50), കായംകുളം (6.35), മാവേലിക്കര (6.45), ചെങ്ങന്നൂര്‍ (6.57), തിരുവല്ല (രാത്രി 7.06), ചങ്ങനാശ്ശേരി (7.16), കോട്ടയം (7.40), എറണാകുളം ടൗൺ (9.10), ആലുവ (9.38), തൃശൂര്‍ (10.37), ഷൊര്‍ണൂര്‍ (11.45), പാലക്കാട് (പുലര്‍ച്ചെ 12.07), കോയമ്പത്തൂര്‍ ജങ്ഷന് (1.32), ഈറോട് ജങ്ഷന് (3.10), സേലം ജങ്ഷന് (4.12), ധര്‍മപുരി (6.19), ഹൊസൂര്‍ (രാവിലെ 7.49), ബംഗളൂരു വിശ്വേശ്വരയ്യ ടെര്‍മിനല്‍ (10).
ബംഗളൂരു–കൊച്ചുവേളി സമയക്രമം
വിശ്വേശ്വരയ്യ ടെര്‍മിനല്‍ (ഉച്ചക്ക് ഒന്ന്), ഹൊസൂര്‍ (2.19), ധര്‍മപുരി (4.14), സേലം ജങ്ഷന് (6.02), ഈറോട് ജങ്ഷന് (രാത്രി 7.05), കോയമ്പത്തൂര്‍ ജങ്ഷന് (8.45), പാലക്കാട് (9.50), ഷൊര്‍ണൂര്‍ (പുലര്‍ച്ചെ 12.10), തൃശൂര്‍ (12.52), ആലുവ (1.43), എറണാകുളം ടൗൺ (2.10), കോട്ടയം (3.32), ചങ്ങനാശേരി (4.18), തിരുവല്ല (4.30), ചെങ്ങന്നൂര്‍ (4.40), മാവേലിക്കര (4.52), കായംകുളം (5.01), കൊല്ലം (5.32), കൊച്ചുവേളി (രാവിലെ 6.50).
വന്ദേഭാരത്: പരീക്ഷണ ഓട്ടം ഇന്ന്
ബംഗളൂരു: ബംഗളൂരു-ഹുബ്ബള്ളി-ധാർവാഡ് വന്ദേഭാരത് എക്സ്പ്രസിന്റെ പരീക്ഷണ ഓട്ടം തിങ്കളാഴ്ച നടക്കും. ഇതിനായി പെരമ്പൂർ ഇൻറഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്ന് വന്ദേഭാരതിന്റെ റേക്കുകൾ കഴിഞ്ഞ ദിവസം ബംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ എത്തിയിരുന്നു. ആഗസ്റ്റ് 26ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായാണ് ട്രെയിനിന്റെ ഫ്ലാഗ്ഓഫ് നിർവഹിക്കുക. പതിവ് സർവിസ് 28നാണ് തുടങ്ങുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

