കെ.എൻ.എസ്.എസ് ജയനഗർ കരയോഗം കുടുംബസംഗമം
text_fieldsബംഗളൂരു: കെ.എൻ.എസ്.എസ് ജയനഗർ കരയോഗം കുടുംബസംഗമം സംഘടിപ്പിക്കുന്നു. വിജയബാങ്ക് ലേ ഔട്ടിനു സമീപം ഷാൻബോഗ് നാഗപ്പ ലേ ഔട്ടിലുള്ള സിരി കൺവെൻഷൻ ഹാളിൽ മേയ് 19ന് രാവിലെ ഒമ്പതിന് ആരംഭിക്കും.
സംഗമത്തിൽ കുട്ടികൾക്കുള്ള പെയിന്റിങ് മത്സരം, അംഗങ്ങളുടെ കലാപരിപാടികൾ, ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള മെറിറ്റ് അവാർഡ് വിതരണം, മുതിർന്ന അംഗങ്ങളെ ആദരിക്കൽ എന്നിവ ഉണ്ടാകും. കരയോഗം പ്രസിഡന്റ് ആർ. ശ്രീനിവാസിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ചെയർമാൻ രാമചന്ദ്രൻ പാലേരി കുടുംബസംഗമത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.
ജനറൽ സെക്രട്ടറി ആർ. മനോഹരക്കുറുപ്പ്, ട്രഷറർ മുരളീധർ നായർ, മഹിളാ വിഭാഗം കോർ കമ്മിറ്റി കൺവീനർ രാജലക്ഷ്മി നായർ എന്നിവർ പങ്കെടുക്കും. കെ.എൻ.എസ്.എസ് മ്യൂസിക് ട്രൂപ് സംഗീതിക അവതരിപ്പിക്കുന്ന മെഗാ ഗാനമേളയും ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി ബാബു ദേവാനന്ദൻ അറിയിച്ചു. ഫോൺ : 9448050086.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

