കെ.എൻ.എസ്.എസ് ഹൊരമാവ് കുടുംബസംഗമം
text_fieldsകെ.എൻ.എസ്.എസ് ഹോരമാവ് കരയോഗം വാർഷിക കുടുംബസംഗമത്തിൽനിന്ന്
ബംഗളൂരു: കർണാടക നായർ സർവിസ് സൊസൈറ്റി ഹൊരമാവ് കരയോഗത്തിന്റെ വാർഷിക കുടുംബസംഗമം ‘തരംഗം 2025’ രാമമൂർത്തി നഗറിലെ നാട്യപ്രിയ നൃത്യക്ഷേത്രയിൽ നടന്നു. വിവിധ കലാപരിപാടികൾ, മലയാളം മിഷൻ വിദ്യാർഥികളുടെ സ്കിറ്റ്, കോഴിക്കോട് ടൈംസ് ജോക്സിന്റെ മെഗാഷോ എന്നിവ ഉണ്ടായിരുന്നു. സംസ്ഥാന കലോത്സവ, കായികമത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
കഴിഞ്ഞ അധ്യയന വർഷം ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കും മലയാളം മിഷൻ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കും അവാർഡുകൾ നൽകി.
ചെയർമാൻ ആർ. മനോഹര കുറുപ്പ്, ജനറൽ സെക്രട്ടറി ടി.വി. നാരായണൻ, ട്രഷറർ എൻ. വിജയ് കുമാർ, മഹിള കൺവീനർ ശോഭന രാംദാസ്, മുൻ ചെയർമാൻ രാമചന്ദ്രൻ പലേരി, രക്ഷാധികാരി എം.ആർ. രാധാകൃഷ്ണൻ, വൈസ് ചെയർമാൻമാരായ കെ.വി. ഗോപാലകൃഷ്ണൻ, ജി. മോഹൻകുമാർ, ജോയന്റ് ജനറൽ സെക്രട്ടറിമാരായ എസ്. ഹരീഷ് കുമാർ, സി.ജി. ഹരികുമാർ, ജോയന്റ് ട്രഷറർ എം.പി. പ്രദീപൻ എന്നിവരെ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

