കെ.എൻ.എസ്.എസ് ബാഡ്മിന്റൺ ടൂർണമെന്റ്; ഹൊറമാവ് കരയോഗം ഓവറോൾ ചാമ്പ്യന്മാർ
text_fieldsകെ.എൻ.എസ്.എസ് ഇന്റർ കരയോഗം ബാഡ്മിന്റൺ ടൂർണമെന്റിലെ ജേതാക്കൾ
ബംഗളൂരു: കെ.എൻ.എസ്.എസ് ഇന്റർ കരയോഗം ബാഡ്മിന്റൺ ടൂർണമെന്റിൽ ഹൊരമാവ് കരയോഗം ഓവറോൾ ചാമ്പ്യന്മാരായി മന്നം മെമ്മോറിയൽ എവർ റോളിങ് ട്രോഫി നേടി. മുൻ അന്താരാഷ്ട്ര താരം കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.
ചെയർമാൻ രാമചന്ദ്രൻ പാലേരി, ജനറൽ സെക്രട്ടറി മനോഹര കുറുപ്പ്, ട്രഷറർ മുരളീധർ നായർ, വൈസ് ചെയർമാന്മാരായ വി.ആർ. ചന്ദ്രൻ, മോഹനചന്ദ്രൻ, ജോ. ജനറൽ സെക്രട്ടറി ഹരീഷ് കുമാർ, ജോ. ട്രഷറർ വേണുഗോപാൽ എന്നിവർ പങ്കെടുത്തു. ആകെ 16 കരയോഗങ്ങളിൽനിന്നായി 64 ടീമുകൾ പങ്കെടുത്തു. ഹൊരമാവ് കരയോഗം പ്രസിഡന്റ് മധു ഡി. നായർ, സെക്രട്ടറി ശ്രീകുമാർ, അജിത്ത്, മനോജ്, സജേഷ് എന്നിവർ നേതൃത്വം നൽകി. വിജയികൾക്ക് ചെയർമാൻ രാമചന്ദ്രൻ പാലേരി ട്രോഫികൾ വിതരണം ചെയ്തു.
വിജയികൾ (യഥാക്രമം ഒന്നും രണ്ടും സ്ഥാനക്കാർ): വനിതാ വിഭാഗം- അപർണ -അഖില (യെലഹങ്ക), ശോഭന രാംദാസ്-ശാരിക പി. നായർ (ജയമഹൽ).
അണ്ടർ- 20: അജയ് സതീഷ് കുമാർ- അതുൽ ചന്ദ്രൻ (തിപ്പസാന്ദ്ര), നവ്നീത് കൃഷ്ണ - ആദിത്യ എ നായർ (ഹൊരമാവ്).
അണ്ടർ- 35: ഗൗതം - സുദീപ് സുരേഷ് (മത്തിക്കരെ), മനീഷ് മോഹൻ- അതുൽ എം (എം.എസ് നഗർ).
അണ്ടർ- 50: ഷൈജിത് പി.കെ- സുജിത് പി.കെ (ഇന്ദിര നഗർ), രഞ്ജിത് വി. നായർ -ഉണ്ണികൃഷ്ണൻ (മത്തിക്കരെ).
51 ന് മുകളിൽ: മധു ആർ. നായർ - വേണുഗോപാൽ മേനോൻ (ഹൊരമാവ്), മധു ഡി. നായർ- അനിൽ കുമാർ എം (ഹൊരമാവ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

