കെ.എൻ.എസ്.എസ് സർജാപുര, എം.എസ് നഗർ കരയോഗം ഭാരവാഹികൾ
text_fieldsഎം.എസ് നഗർ കരയോഗം പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, സെക്രട്ടറി ഇ.സി. ദേവീദാസ്,സർജാപുര കരയോഗം
പ്രസിഡന്റ് രവീന്ദ്രൻ നായർ, സെക്രട്ടറി ജയശങ്കർ
ബംഗളൂരു: കെ.എൻ.എസ്.എസ് സർജാപുര കരയോഗത്തിന്റെയും മഹിളാ വിഭാഗം സരയൂവിന്റെയും വാർഷിക പൊതുയോഗം സംഘടിപ്പിച്ചു. പ്രസിഡൻറ് രവീന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു.
സർജാപുര കരയോഗം പ്രസിഡന്റ് രവീന്ദ്രൻ നായർ, സെക്രട്ടറി ജയശങ്കർ, ട്രഷറർ അനീഷ്, മഹിളാ വിഭാഗം പ്രസിഡന്റ് ജയശ്രീ രവി, സെക്രട്ടറി രാജലക്ഷ്മി നായർ, ട്രഷറർ ശ്രീജ വിജയൻ എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു. എം.എസ് നഗർ കരയോഗം വാർഷിക ജനറൽ ബോഡി യോഗം കമ്മനഹള്ളി ആർ.എസ് പാളയ, എം.എം. ഇ.ടി സ്കൂളിൽ നടന്നു. കരയോഗം പ്രസിഡന്റ് കെ.സി.എസ് പിള്ള അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. പങ്കജാക്ഷൻ നായർ സംസാരിച്ചു. കെ. ഉണ്ണികൃഷ്ണൻ- പ്രസി., എം. ലോകനാഥ് വൈസ് പ്രസി., ഇ.സി. ദേവീദാസ് സെക്ര., ആർ. രാധാകൃഷണൻ ജോ. സെക്ര., ശരത്ചന്ദ്രബാബു ട്രഷ., എ.കെ. രമേശ് ജോ. ട്രഷ. എന്നിവരെ യോഗം തെരഞ്ഞെടുത്തു.
മുരളീധർ നായർ, എ. പങ്കജാക്ഷൻ നായർ, ഡി. കൃഷ്ണകുമാർ എന്നിവരെ ബോർഡ് ഡയറക്ടറായും തെരഞ്ഞെടുത്തു. മഹിളാ വിഭാഗം ജനനി ഭാരവാഹികളായി ശ്രീദേവി സുരേഷ് (പ്രസി.), ഗീത മനോജ് (സെക്ര.), സന്ധ്യ രാജേഷ് (ട്രഷ.), യുവജന വിഭാഗം ഭാരവാഹികളായി പി.കെ. അഖിൽ ദാസ് (പ്രസി.), നന്ദിത ദീപക് (സെക്ര.), എം. സൂരജ് (ട്രഷ.)

