കെ.എൻ.എസ്.എസ് കുടുംബസംഗമം
text_fieldsബംഗളൂരു: കെ.എൻ.എസ്.എസ് ബനശങ്കരി കരയോഗത്തിന്റെ വാർഷിക കുടുംബ സംഗമം കർണാടക ജയിൻ ഭവനിൽ ചെയർമാൻ രാമചന്ദ്രൻ പാലേരി ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എം.കെ.എസ്. നായർ അധ്യക്ഷത വഹിച്ചു. സാംസ്കാരിക സമ്മേളനത്തിൽ ജവഹർലാൽ നെഹ്റു പ്ലാനറ്റേറിയം ഡയറക്ടർ ഡോ. ബി.ആർ. ഗുരുപ്രസാദ് മുഖ്യാതിഥിയായി. ജനറൽ സെക്രട്ടറി ആർ. മനോഹര കുറുപ്പ്, ട്രഷറർ മുരളീധർ നായർ, കുടുംബസംഗമം കൺവീനർ പി.സി. ഗോപിനാഥൻ നായർ, സെക്രട്ടറി അനന്ത കൃഷ്ണൻ, മഹിള വിഭാഗം പ്രസിഡന്റ് സതി ഗിരിധരൻ എന്നിവർ പങ്കെടുത്തു. കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, സുവനീർ പ്രകാശനം, പാലക്കാട് കലാമണ്ഡലം ചന്ദ്രോത് രാജേഷ് പി. നായർ അവതരിപ്പിച്ച കൃഷ്ണനാട്ടം, ഗാനമേള എന്നിവ അരങ്ങേറി.

