കെ.എൻ.എസ്.എസ് കുടുംബസംഗമം
text_fieldsകെ.എൻ.എസ്.എസ് പീനിയ കരയോഗം വാർഷിക കുടുംബ സംഗമത്തിന്റെ ഉദ്ഘാടന
ചടങ്ങിൽനിന്ന്
ബംഗളൂരു: കെ.എൻ.എസ്.എസ് പീനിയ കരയോഗം വാർഷിക കുടുംബസംഗമം നെലഗദരനഹള്ളിയിലുള്ള സെന്റ് പോൾസ് കോളജ് ഓഡിറ്റോറിയത്തിൽ നടന്നു. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം ചെയർമാൻ രാമചന്ദ്രൻ പാലേരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രമേശ് കുമാർ അധ്യക്ഷത വഹിച്ചു.
പൂക്കള മത്സരം, കലാപരിപാടികൾ, മാതൃവന്ദനം, ഓണസദ്യ എന്നിവയും കണ്ണൂർ മെലഡീസിന്റെ ഗാനമേളയും നാടൻ പാട്ടും കോഴിക്കോട് സങ്കീർത്തനയുടെ ‘ചിറക്’ നാടകവും അരങ്ങേറി. സാംസ്ക്കാരിക വേദിയുടെ നേതൃത്വത്തിൽ ചട്ടമ്പിസ്വാമി സമാധി ശതാബ്ദി ആചരണമായ ‘ഗുരുവന്ദനവും’ സംഗീതികയുടെ പുനഃസംഘടന ഉദ്ഘാടനവും നടന്നു.

