കടലാസിലല്ല ജീവിതത്തിൽ ഒന്നാമനാവണം-വിറ്റലദാസ സ്വാമി
text_fieldsവിറ്റലദാസ സ്വാമി സംസാരിക്കുന്നു
മംഗളൂരു: ബിരുദങ്ങൾ നേടുക മാത്രമല്ല കുട്ടികളിൽ മാനുഷിക മൂല്യങ്ങൾ വളർത്തിയെടുക്കുകയും ചെയ്യണമെന്ന് കാർക്കള കുക്കുണ്ടൂരിലെ കെ.എം.ഇ.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനം ചടങ്ങിൽ സംസാരിച്ച സാന്ദിപ്പാനി സാധനാ ആശ്രമത്തിലെ ഈശ വിറ്റലദാസ സ്വാമി പറഞ്ഞു.
യഥാർഥ വിദ്യാഭ്യാസം ജാതിക്കും മതത്തിനും അതീതമായി ആളുകളെ ഒന്നിപ്പിക്കണം. മികച്ച മനുഷ്യരായി ജീവിക്കാൻ വിദ്യാഭ്യാസം നമ്മെ സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ രംഗത്ത് കെ.എം.ഇ.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
സ്കൂളിന് ആവശ്യമായ ഭൂമി മഠത്തിൽനിന്ന് വാങ്ങാൻ സഹായിച്ചതിൽ കെ.എസ്. നിസാർ അഹമ്മദും കെ.എസ്. ഇംതിയാസ് അഹമ്മദും നൽകിയ പ്രധാന സംഭാവനകളെ സ്വാമിജി അംഗീകരിക്കുകയും അവരുടെ ഉദാരമനസ്കതയെ പ്രശംസിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

