കെ.എം.സി.സി നേതാവ് മദാരി മുസ്തഫ നിര്യാതനായി
text_fieldsബംഗളൂരു: സാമൂഹികപ്രവർത്തകനും എ.ഐ.കെ.എം.സി.സി തമിഴ്നാട് സ്റ്റേറ്റ് വൈസ് പ്രസിഡന്റും ഹൊസൂർ ഏരിയ ജനറൽ സെക്രട്ടറിയുമായ മലപ്പുറം മമ്പുറം സ്വദേശി മദാരി മുസ്തഫ (67) കർണാടകയിലെ ഹൊസൂരിൽ നിര്യാതനായി. വർഷങ്ങളായി ഹൊസൂർ ടൗണിൽ എം.എം സൂപ്പർമാർക്കറ്റ് നടത്തുകയാണ്. വ്യാഴാഴ്ച രാവിലെയാണ് നാട്ടിൽനിന്ന് തിരിച്ചെത്തിയത്.
കടയിൽ വെച്ച് നെഞ്ചുവേദന വന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുജാഹിദ് സംഘടനാരംഗത്തും സജീവമായിരുന്നു. മൃതദേഹം ഓൾ ഇന്ത്യ കെ.എം.സി.സിയുടെ നേതൃത്വത്തിൽ അന്ത്യകർമങ്ങൾ നടത്തി. ഹൊസൂർ എം.ജി റോഡ് പള്ളിയിൽനിന്നും മയ്യിത്ത് നമസ്കാരശേഷം ബംഗളൂരു കെ.എം.സി.സി ആംബുലൻസിൽ സ്വദേശമായ മമ്പുറത്തേക്ക് കൊണ്ടുപോയി.
ഭാര്യമാർ: റംല വേങ്ങര, ഹസീന പരപ്പനങ്ങാടി. മക്കൾ: അബ്ദുറഹ്മാൻ, മുസ്വദിഖ്, അബ്ദുല്ല, മുഫീദ, നാഫിയ, ആയിഷ. മരുമക്കൾ: റഹീസ് (കൊളപ്പുറം), ഇർഫാർ (വി.കെ പടി), നാഫിയ (മൂന്നിയൂർ), ഷഹനാസ് (മലപ്പുറം). സഹോദരങ്ങൾ: റസാഖ്, ഖദീജ, ഹാജറ, ഫാത്തിമ, പരേതനായ അസീസ്. നിര്യാണത്തിൽ ഓൾ ഇന്ത്യ കെ.എം.സി.സി ദേശീയ അധ്യക്ഷൻ എം.കെ. നൗഷാദ്, ജനറൽ സെക്രട്ടറി എ. ശംസുദ്ദീൻ എന്നിവർ അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

