കെ.എം.സി ദാസറഹള്ളി കുടുംബസംഗമം
text_fieldsകെ.എം.സി ദാസറഹള്ളി കുടുംബസംഗമം കോൺഗ്രസ് നേതാവ് രാധ ധനഞ്ജയ്
ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: ദാസറഹള്ളി നിയമസഭ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി ധനഞ്ജയ് ഗംഗാധരയ്യയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് കർണാടക മലയാളി കോൺഗ്രസ് ദാസറഹള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കുടുംബസംഗമം നടത്തി. രാധ ധനഞ്ജയ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജിബി കെ.ആർ. നായർ അധ്യക്ഷത വഹിച്ചു. വീടുകൾ കയറി പ്രചാരണത്തിന് യോഗം തീരുമാനിച്ചു. കെ.എം.സി സംസ്ഥാന പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ, ബംഗളൂരു നോർത്ത് ജില്ല പ്രസിഡന്റ് ഡാനി ജോൺ, സംസ്ഥാന ജനറൽ സെക്രട്ടറി നന്ദകുമാർ കൂടത്തിൽ, മണ്ഡലം ഭാരവാഹികളായ ടോമി ജോർജ്, ഷാജു, ഷാജി പി. ജോർജ്, ലിജോ, സുമ അനിൽ, ആനി സണ്ണി, ലിനി, ഷേർലി തോമസ്, രമണി, സുശീല, ജ്യോതി, ബിന്ദു ഹരി, ഷൈനി എന്നിവർ സംസാരിച്ചു. ദാസറഹള്ളി വാർഡ് പ്രസിഡന്റായി ഷേർലി തോമസിനെ തെരഞ്ഞെടുത്തു.

