പ്രവാസി മലയാളികൾ സേവന തൽപരർ -കെ.കെ. രമ എം.എൽ.എ
text_fieldsകേരള സമാജം സിറ്റി സോൺ സംഘടിപ്പിച്ച ഓണാഘോഷം കെ.കെ. രമ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: പ്രവാസി മലയാളികൾ പ്രവാസലോകത്തും കേരളത്തിനുവേണ്ടിയും നടത്തുന്ന സേവന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് വടകര എം.എൽ.എ കെ.കെ. രമ അഭിപ്രായപ്പെട്ടു.
ബംഗളൂരു കേരള സമാജം സിറ്റി സോൺ സംഘടിപ്പിച്ച ഓണാഘോഷമായ ‘ഓണവർണങ്ങൾ 2024’ ബെന്നാർഘട്ട റോഡ്, എസ്.ജി പാളയത്തുള്ള ജീവൻ ജ്യോതി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സിറ്റി സോൺ ചെയർമാൻ കെ. വിനേഷ് അധ്യക്ഷതവഹിച്ചു. നെന്മാറ എം.എൽ.എ കെ. ബാബു മുഖ്യാതിഥിയായി. പ്രളയകാലത്തും കൊറോണ കാലത്തും കേരള സമാജം നടത്തിയ സേവനങ്ങളെ അദ്ദേഹം പ്രശംസിച്ചു.
കസ്റ്റംസ് അഡി. കമീഷണർ പി. ഗോപകുമാർ, സിനിമ സീരിയൽ താരം രാജീവ് പരമേശ്വരൻ, കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി റജികുമാർ, ട്രഷറർ പി.വി.എൻ. ബാലകൃഷ്ണൻ, കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡന്റ് സി. ഗോപിനാഥൻ, സോൺ കൺവീനർ പ്രസീദ് കുമാർ, ആഘോഷ കമ്മിറ്റി ചെയർമാൻ സന്തോഷ് കല്ലട, വനിത വിഭാഗം ചെയർപേർസൺ ലക്ഷ്മി ഹരികുമാർ, കൺവീനർ സനിജ ശ്രീജിത്ത്, യൂത്ത് വിങ് ചെയർമാൻ ജിജോ എം. തോമസ് എന്നിവർ സംബന്ധിച്ചു. സമാജം കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ, ഓണാസദ്യ, അമ്മ മ്യൂസിക് ബാൻഡ് അവതരിപ്പിച്ച സംഗീത സന്ധ്യ എന്നിവ നടന്നു.

