‘ഓർമയിൽ കെ.കെ.ജി’ അനുസ്മരണ പരിപാടി ഇന്ന്
text_fieldsകെ.കെ. ഗംഗാധരൻ
ബംഗളൂരു: എഴുത്തുകാരനും വിവർത്തകനുമായ കെ.കെ. ഗംഗാധരന്റെ ഓർമകൾ പങ്കുവെക്കാൻ ബംഗളൂരുവിലെ സാംസ്കാരിക പ്രമുഖർ ശനിയാഴ്ച ഒത്തുചേരും. വിവർത്തനത്തിൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ കെ.കെ.ജിയുടെ സാഹിത്യ സാംസ്കാരിക രംഗത്തെ സംഭാവനകൾ അനുസ്മരിക്കും. ബാംഗ്ലൂർ മലയാളി റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വൈകുന്നേരം 4.30 മുതൽ ജിയോ ഹോട്ടലിൽ സംഘടിപ്പിക്കുന്ന ‘ഓർമയിൽ കെ.കെ.ജി’ എന്ന അനുസ്മരണ പരിപാടിയിൽ വിവിധ സാംസ്കാരിക സംഘടനാ പ്രതിനിധികൾ സംസാരിക്കും.
ബാംഗളൂർ മലയാളി റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് ഫോറം അംഗമായിരുന്ന കെ.കെ. ഗംഗാധരൻ സംഘടനയുടെ സർഗാത്മക പ്രവർത്തനങ്ങൾക്കൊപ്പം നിന്നു കൊണ്ട് ബംഗളൂരുവിലെ എഴുത്തുകാരുടെ നിരവധി മലയാളം രചനകളും കന്നടയിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. നയനൻ നന്ദിയോട്, സുധാകരൻ രാമന്തളി, സി.പി. രാധാകൃഷ്ണൻ, ടി.സി. സിറാജ്, പ്രമോദ് വരപ്രത്ത്, സതീഷ് തോട്ടശ്ശേരി, നാസർ നീലസാന്ദ്ര, ശംസുദ്ദീൻ കൂടാളി, കാരുണ്യ ഗോപിനാഥ്, ടി.എ. കലിസ്റ്റസ്, ആർ.വി. ആചാരി, ഫ്രാൻസിസ് ആന്റണി
ഡോ. മലർവിളി, കെ സുദേവ് പുത്തൻചിറ തുടങ്ങിയവർ സംബന്ധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

