കെ.കെ. ഗംഗാധരൻ അനുസ്മരണയോഗം
text_fieldsദ്രാവിഡ ഭാഷ ട്രാൻസ്ലേറ്റേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച കെ.കെ. ഗംഗാധരൻ അനുസ്മരണ യോഗത്തിൽ ഡോ. സുഷമ ശങ്കർ സംസാരിക്കുന്നു
ബംഗളൂരു: പ്രമുഖ കന്നട വിവർത്തകനും 2024 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ അന്തരിച്ച കെ.കെ.ജി എന്ന കെ.കെ. ഗംഗാധരനെ ദ്രാവിഡ ഭാഷ ട്രാൻസ്ലേറ്റേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അനുസ്മരിച്ചു. അസോസിയേഷന്റെ ആരംഭം മുതല്‍ തന്റെ അവസാന ശ്വാസം വരെയും സജീവമായി പ്രവര്‍ത്തിച്ച കെ.കെ.ജി, അവാര്‍ഡ് വിധികര്‍ത്താക്കളില്‍ ഒരാളായിരുന്നു.
സരളസ്വഭാവവും ലളിത ജീവിതവും നയിച്ചിരുന്ന കെ.കെ.ജിയുടെ നഷ്ടം അസോസിയേഷന് നികത്താന്‍ കഴിയാത്തതാണെന്ന് പ്രസിഡൻറ് ഡോ. സുഷമാ ശങ്കര്‍ പറഞ്ഞു. ഡി.ബി.ടി.എയിലെ അംഗങ്ങൾക്കൊപ്പം ബാംഗ്ലൂർ റൈറ്റേഴ്സ് ഫോറം, ക്രിസ്ത്യൻ റൈറ്റേഴ്സ് ഫോറം, മലയാളം മിഷൻ, കാരുണ്യ ബാംഗ്ലൂർ, വൈറ്റ്ഫീൽഡ് പ്രവാസി മലയാളി അസോസിയേഷൻ, ദുരവാണി നഗർ കേരള സമാജം, കേരള സമാജം വൈറ്റ്ഫീൽഡ് സോൺ മുതലായ സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു. കെ.കെ.ജിയുടെ മകൻ ശരത് അച്ഛന്റെ അവസാനദിവസങ്ങളെക്കുറിച്ച് സംസാരിച്ചു.
അദ്ദേഹത്തിന്റെ അന്ത്യാഭിലാഷപ്രകാരമായിരുന്നു മൃതദേഹം മെഡിക്കൽ കോളജിന് വിട്ടുകൊടുത്തതെന്നും ശരത് അറിയിച്ചു. വിവർത്തനസാഹിത്യത്തിന് അദ്ദേഹം നൽകിയ വിലമതിക്കാനാവാത്ത സംഭാവനകളെ യോഗം വിലയിരുത്തി.
വൈറ്റ്ഫീൽഡിലുള്ള ഡി.ബി.ടി.എ ഓഫിസിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ ഡോ. സുഷമ ശങ്കർ അധ്യക്ഷതവഹിച്ചു. ഡി.ബി.ടി.എ അഡ്വൈസർ ഡോ. എം. ദാമോദര ഷെട്ടി, സെക്രട്ടറി കെ. പ്രഭാകരൻ, വൈസ് പ്രസിഡൻറ് ഡോ. ബി.എസ്. ശിവകുമാർ, ജോയന്റ് സെക്രട്ടറി ഡോ. മലർവിളി, എസ്. ശ്രീകുമാര്‍, കെ.വി. കുമാരൻ മാഷ്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സുധാകരൻ രാമന്തളി, മലയാളം മിഷന് പ്രസിഡന്റ് കെ. ദാമോദരന്‍, പ്രഫ. പാര്‍വതി ജി. ഐത്താള്, പ്രഫ. കെ. ശാരദ, ആർ.വി. ആചാരി, സി. കുഞ്ഞപ്പൻ, കെ.ടി. ബ്രിജി, കെ. കിഷോര്‍, ശാന്തകുമാര്‍, സി.ഡി. ഗബ്രിയേല്‍ തുടങ്ങിയവർ സംസാരിച്ചു. ട്രഷറർ വി.എസ്. രാകേഷ് സ്വാഗതവും ബി. ശങ്കർ നന്ദിയും പറഞ്ഞു. റെബിൻ രവീന്ദ്രൻ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

