ദീപാവലി മധുരവുമായി മജുംദാർ ഷാ മുഖ്യമന്ത്രിക്കരികെ
text_fieldsബംഗളൂരുവിലെ അടിസ്ഥാന സൗകര്യ വികസനത്തെച്ചൊല്ലി നിരന്തരം സർക്കാറിനെ വിമർശിക്കുന്ന ബയോകോൺ ചെയർപേഴ്സൻ കിരൺ മജുംദാർഷാ മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനും ദീപാവലി മധുരവുമായി എത്തിയപ്പോൾ
ബംഗളൂരു: ഉദ്യാന നഗരിയിലെ മോശം പാതകളെയും മാലിന്യത്തെയും വിമർശിച്ച് വിവാദം സൃഷ്ടിച്ച ഇന്ത്യൻ വ്യവസായ പ്രമുഖ കിരൺ മജുംദാർ ഷാ ചൊവ്വാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും വസതിയിലെത്തി കണ്ടു.
ദീപാവലി മധുരവുമായെത്തി ആശംസ നേർന്ന ബയോകോൺ ചെയർപേഴ്സൻ വികസന ആശയങ്ങൾ കൈമാറി. ബംഗളൂരുവിന്റെ വളർച്ച, നവീകരണം എന്നിവ ചർച്ച ചെയ്തു. ലോകത്തെ എറ്റവും ശക്തരായ 100 വനിതകളുടെ പട്ടികയിൽ ഇടം നേടിയ 73കാരി ഷായുടെ സമൂഹ മാധ്യമ കുറിപ്പ് ഉയർത്തിയ വിവാദങ്ങൾ സംസ്ഥാന സർക്കാറിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

