Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടോട്ടനം ഹോട്ട്സ്പറുമായി പങ്കാളിത്ത പദ്ധതിയുമായി കിക്ക് സ്റ്റാർട്ട് എഫ്.സി

text_fields
bookmark_border
Kickstart FC, Tottenham Hotspur
cancel
camera_alt

കിക്ക്സ്റ്റാർട്ട് എഫ്.സി സി.ഇ.ഒ.യുമായ ലക്ഷ്മൺ ഭട്ടറായ്, സ്ഥാപക ചെയര്‍മാന്‍ ശേഖര്‍ രാജന്‍, എ.ഐ.എഫ്.എഫ് വൈസ് പ്രസിഡന്റ് എന്‍.എ. ഹാരിസ്, ടോട്ടനം ഗേലാബൽ അംബാസഡര്‍മാരായ ഓസ്‌വാള്‍ഡോ അര്‍ഡിലെസ്, ലെഡ്‌ലെ കിങ് എന്നിവർ ബംഗളൂരുവിൽ നടന്ന ചടങ്ങിൽ

ബംഗളൂരു: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ടോട്ടനം ഹോട്‌സ്പറുമായി പങ്കാളിത്ത പദ്ധതിയുമായി ബംഗളൂരുവിലെ ഫുട്ബാൾ ക്ലബ്ബായ കിക്ക്‌സ്റ്റാര്‍ട്ട് എഫ്.സി. മൂന്നു വര്‍ഷത്തേക്കാണ് കരാര്‍. 2016ൽ സ്ഥാപിതമായ കിക്ക്സ്റ്റാർട്ട് എഫ്.സി ബംഗളൂരു ഡിവിഷൻ ലീഗിലും സംസ്ഥാന തലത്തിലും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഏറെ കാലത്തിന് ശേഷം കഴിഞ്ഞ തവണ കർണാടക സന്തോഷ് ട്രോഫി ജേതാക്കളായ ടീമിൽ കിക്ക് സ്റ്റാർട്ട് എഫ്.സിയിൽനിന്നുള്ള താരങ്ങളുമുണ്ടായിരുന്നു. ക്ലബ്ബിന്റെ വനിതാ ടീം അടുത്തിടെ നടന്ന ഇന്ത്യന്‍ വനിത ലീഗ് ടൂര്‍ണമെന്റില്‍ റണ്ണേഴ്‌സ് അപ്പ് ആയിരുന്നു.

വളർന്നുവരുന്ന കളിക്കാർക്കും പരിശീലകര്‍ക്കും മികച്ച അവസരമാണ് ഈ പങ്കാളിത്തത്തിലൂടെ തുറന്നുകിട്ടുന്നതെന്ന് കിക്ക് സ്റ്റാർട്ട് എഫ്.സി അധികൃതർ പറഞ്ഞു. ഭാവിയില്‍ കിക്ക്‌സ്റ്റാര്‍ട്ട് എഫ്.സി.യുടെ യൂത്ത് ടീമിന് യു.കെയില്‍ ടോട്ടനം യൂത്ത് ടീമിനൊപ്പം പരിശീലനം നടത്താനുള്ള അവസരവും ടോട്ടനമിന്റെ ഗ്ലോബല്‍ ഫുട്‌ബോള്‍ കോച്ചിങ് ടീമില്‍ നിന്നുള്ള സാങ്കേതിക സഹായവും ലഭിക്കും.

ബംഗളൂരുവില്‍ നട ചടങ്ങില്‍ കിക്ക്‌സ്റ്റാര്‍ട്ട് എഫ്.സി.യുടെയും ടോട്ടനം ഹോട്‌സ്പറിന്റെയും ടീം അധികൃതർ ജഴ്‌സികള്‍ പരസ്പരം കൈമാറി. ടോട്ടനം അംബാസഡര്‍മാരായ ലെഡ്‌ലെ കിങ്, ഓസ്‌വാള്‍ഡോ അര്‍ഡിലെസ്, എ.ഐ.എഫ്.എഫ് വൈസ് പ്രസിഡന്റ് എന്‍.എ. ഹാരിസ് എം.എല്‍.എ., കിക്ക്സ്റ്റാർട്ട് എഫ്.സി. സ്ഥാപക ചെയര്‍മാന്‍ ശേഖര്‍ രാജന്‍, സ്ഥാപകനും സി.ഇ.ഒ.യുമായ ലക്ഷ്മൺ ഭട്ടറായ് എന്നിവര്‍ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kickstart FC partners with Tottenham Hotspur
Next Story