ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ്: കർണാടക ടീം യാത്രയായി
text_fieldsബംഗളൂരു: തിരുച്ചിറപ്പള്ളിയിൽ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ പങ്കെടുക്കാനുള്ള കർണാടക ടീം ബംഗളൂരുവിൽ നിന്ന് യാത്രയായി. ആന്റണി, ആദ്യനാഥ് മുള്ളാരത്ത്, ആര്യ തേജ്, ഭവ്യ ബിബിൻ, ചന്ദ്രൻ മൗലി ആർ, ദുർഗ നായർ, ഇഷാ ദിനേഷ്, ഹിതാ ലോകേഷ്, ജോൺ ബ്രിട്ടോ, ലിറിഷ ശർമ, സമർജിത് പ്രവീൺ, സമിത് എസ്, ശ്രീദേവി ശ്രീജിത്ത്, ശ്രാവൺ എസ് നായർ, സുരഭി നായർ, സൂര്യതേജ്, വേദിക പ്രതി വേദി എന്നിവർ ചുവട്ടു, വടി പയറ്റ്, വാളും പരിചയം ഉറുമിയും പരിചയും, ചവിട്ടി പൊങ്ങൽ എന്നീ ഇനങ്ങളിൽ കർണാടകക്കു വേണ്ടി മത്സരിക്കും.
18 അംഗ കർണാടക ടീമിനൊപ്പം ടെക്നിക്കൽ ഒഫീഷ്യൽമാരായ രഞ്ജൻ മുള്ളാരെത്തും ഷൈനി രഞ്ജനും കോച്ചുകളായ വേണുഗോപാൽ, ഷൈനി വേണുഗോപാൽ, സുദർശൻ, ചന്ദ്രമോഹൻ, വിജയലക്ഷ്മി രാംകുമാർ രാംകുമാർ എന്നിവരും കർണാടക ടീമിൽ ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

